സംസ്ഥാനത്ത് നാളെ രണ്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പ്

ഇടുക്കിയിലും മലപ്പുറത്തുമാണ് മുന്നറിയിപ്പ്.

0

കൊച്ചി |കൊടും ചൂട് തുടരുന്നതിനിടെ സംസ്ഥാനത്ത് നാളെ രണ്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പ്. ഇടുക്കിയിലും മലപ്പുറത്തുമാണ് മുന്നറിയിപ്പ്. രണ്ട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ് ഉള്ളത്. 12 തീയതി വരെ കേരളത്തില്‍ മഴ സാധ്യതയെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇടുക്കിക്കും മലപ്പുറത്തിനും പുറമെ വയനാട്ടിലും അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഇന്ന് മലയോരമേഖലകളിലും വടക്കൻ കേരളത്തിലെ ചിലയിടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. പലയിടങ്ങളിലും രാത്രിയിലും പുലര്‍ച്ചെയും തന്നെ മഴ പെയ്തു. ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. അതേസമയം സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഞ്ഞ അലേർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.ഇന്നും നാളെയും പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും, ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും സാധാരണയെക്കാൾ 2 – 4°C കൂടുതൽ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

You might also like

-