കേരളത്തിലെ പ്രളയം ഡാമുകൾ ഉണ്ടാക്കിയതോ ?

14 മുതൽ 19വരെ തീയതികളിൽ ബാരേജിന്റെ പരമാവധി ശേഷിയായ 7052 ഘന മീറ്റർ വെള്ളം ഇതുവഴി പുറം തള്ളിയിരുന്നു ഇതിൽ ഇടുക്കിയിൽ നിന്നും ഏറ്റവും കൂടതൽ അളവിൽ തുറന്നു വിട്ട 1600ഘന മീറ്റർ /സെക്കന്റ് ജലവും ഇടമലയാറിൽ നിന്നും തുറന്നുവിട്ട 1200 ഘന മീറ്റർ /.സെക്കന്റ് ജലവും കല്ലാര്കുട്ടിയിൽ നിന്നും തുറന്നുവിട്ട 500ഘന മീറ്റർ /സെക്കന്റ് വെള്ളവും ചേർന്ന് 3300 ഘന മീറ്റർ വെള്ള മാണ് ഡാമുകൾ തുറന്നു വിട്ടതുവഴി പെരിയാറിൽ ഉണ്ടായത്, അവശേഷിച്ച 3752ഘന മീറ്റർ / സെക്കന്റ് വെള്ളം പെരിയാർ തീരങ്ങളിൽ പെയ്ത മഴയിൽ ഉണ്ടായതാണ് അതായത് ഡാം തുറന്നു വിട്ടപ്പോൾ ഉണ്ടായ നീരൊഴുക്കിനെക്കാൾ വെള്ളം കനത്തമഴയിൽ നദികളുണ്ടായി . ഇതാണ് യഥാർത്ഥത്തിൽ പ്രളയത്തിന് കാരണമായത് .

0

 

കേരളത്തിലെഅണക്കെട്ടുകൾ …  പ്രളയം ഡാമുകൾ ഉണ്ടാക്കിയോ ?

സംസ്ഥാനത്ത 42 ഡാമുകൾ ഉള്ളതിൽ 33 ഡാമുകളാണ് കെ എസ് ഇ ബി അധിനതയിലുള്ളത് . കാലവർഷം കൊടുത്തതിനെ തുടർന്ന് ഇതിൽ 32 ഡാമുകളും ആഗസ്ത് 14 മുതൽ 19വരെ തീയതികളിൽ തുറന്നു വിട്ടിരുന്നു. വൃഷ്ടിപ്രദേശത്തുപെയ്ത കനത്തമഴയിലുണ്ടായ നീരൊഴുക്കിൽ ഈ അണക്കെട്ടുകൾ എല്ലാ ഒരിക്കൽ പോലുമില്ലാത്തവിധം ജലം നിറയുകയുണ്ടായത് . ഇങ്ങനെ ഡാം നിറയുമ്പോൾ നിലവിലെ മാനദണ്ഡങ്ങൾ പാലിച്ചു തുറന്നുവിടുകയാണ് പതിവ്, ഡാമിൽ വെള്ള നിറഞ്ഞതിനനുസരണമായി ഡാമിൽ നിന്നും ജല പ്രവാഹം ഉണ്ടാകുന്ന പുഴകളിലും കനത്തമഴയിൽ ജലനിരപ്പുയരുകയുണ്ടായി ഇതാണ് പ്രളയത്തിലേക്ക് കേരളത്തെ നയിച്ചത് . ഇടുക്കി കല്ലാർകുട്ടി . ഇടമലയാർ അണക്കെട്ടുകൾ തുറന്നാൽ പെരിയാറ്റിൽ ജലനിരപ്പ് ഉയരും ഈ ജലം ആലുവ പോലുള്ള സ്ഥലങ്ങളിലേക്ക് പ്രവഹിക്കുന്നത് കോതമംഗലം ഭൂതൻകെട്ട് ബാരേജ് വഴിയാണ് ഒരു സെക്കൻഡിൽ 7052 ഘനമീറ്റർ ജലം മാണ് ഇതുവഴി പെരിയാറ്റിലേക്ക് പ്രവഹിക്കുക മഴ ശക്തമായി പെയ്ത ആഗസ്ത് 14 മുതൽ 19വരെ തീയതികളിൽ ബാരേജിന്റെ പരമാവധി ശേഷിയായ 7052 ഘന മീറ്റർ വെള്ളം ഇതുവഴി പുറം തള്ളിയിരുന്നു ഇതിൽ ഇടുക്കിയിൽ നിന്നും ഏറ്റവും കൂടതൽ അളവിൽ തുറന്നു വിട്ട 1600ഘന മീറ്റർ /സെക്കന്റ് ജലവും ഇടമലയാറിൽ നിന്നും തുറന്നുവിട്ട 1200 ഘന മീറ്റർ /.സെക്കന്റ് ജലവും കല്ലാര്കുട്ടിയിൽ നിന്നും തുറന്നുവിട്ട 500ഘന മീറ്റർ /സെക്കന്റ് വെള്ളവും ചേർന്ന് 3300 ഘന മീറ്റർ വെള്ള മാണ് ഡാമുകൾ തുറന്നു വിട്ടതുവഴി പെരിയാറിൽ ഉണ്ടായത്, അവശേഷിച്ച 3752ഘന മീറ്റർ / സെക്കന്റ് വെള്ളം പെരിയാർ തീരങ്ങളിൽ പെയ്ത മഴയിൽ ഉണ്ടായതാണ് അതായത് ഡാം തുറന്നു വിട്ടപ്പോൾ ഉണ്ടായ നീരൊഴുക്കിനെക്കാൾ വെള്ളം കനത്തമഴയിൽ നദികളുണ്ടായി . ഇതാണ് യഥാർത്ഥത്തിൽ പ്രളയത്തിന് കാരണമായത് .

ഉരുൾപൊട്ടൽ നദികളുടെ ആഴവും വിസ്തൃതിയും കുറച്ചു

കനത്ത മഴ പെയ്ത ആഗസ്ത് 14 മുതൽ 19 വരെ കാലയളവിൽ പെരിയാറിന്റെ തീരങ്ങളിൽ 300 ലധികം പ്രദേശത്താണ് ഉരുൾ പൊട്ടൽ ഉണ്ടായത് .കനത്തമഴയിൽ നീരൊഴുക്കിനൊപ്പം ഉരുൾ പൊട്ടൽ കുടിയുണ്ടായപ്പോൾ നദിയിലെ ജലം കരകവിഞ്ഞു ഉരുൾ പൊട്ടലിൽ വെള്ളത്തിനൊപ്പം ഒലിച്ചിറങ്ങിയ മണ്ണ് കല്ലും മരങ്ങളും വന്നടിഞ്ഞതോടെ പെരിയാർ ഉൾപ്പെടെയുള്ള നദികളുടെ ആഴം 10 മുതൽ 30ശതമാനം കൊണ്ട് നികന്നു ഇതാണ് നദികൾ പെട്ടന്ന് കരകവിയാൻ കാരണം .ഉരുൾ പൊട്ടൽ പ്രതിഭാസം കൊണ്ടാണ് ഡാമുകൾ ഇല്ലാത്ത നദികളിൽ പോലും .ജലനിരപ്പ് ക്രമാതീതമായി ഉയരുകയും പ്രളയം സൃഷ്ടിക്കപ്പെടുകയും ചെയ്തത് .
സംസ്ഥാനത്തെ ഇടുക്കി ഉൾപ്പെടെയുള്ള അണക്കെട്ടുകൾ ഈ കാലവര്ഷത്തിൽ മുൻ വർഷത്തെ അപേഷിച്ച് ജലനിരപ്പ് കൂടുതൽ ഉയരുന്നതിനു മുൻപ് ജനങ്ങളുടെ സുരക്ഷാ കണക്കിലെടുത്തു തുറന്നു വിടുകയാണുണ്ടായത് . 2007 ൽ ജലനിരപ്പ് 2402. 85ൽ എത്തിയിട്ടും ഡാം തുറന്നു വിട്ടിരുന്നില്ല സമാന സാഹചര്യം 2013ലും സംജാതമായി അന്ന് അണക്കെട്ടിൽ ജലനിരപ്പ് 2401 ൽ എത്തിയിട്ടും്അണകെട്ട് തുറന്നു വിട്ടിരുന്നില്ല .അതെ സമയം ഈ വര്ഷം 2398.90 എത്തിയപ്പോഴേക്കും (ജൂലൈ9ന് ഉച്ചക്ക് 12:30 ന്) ഡാം തുറക്കുകയാണുണ്ടായത് . ഇടുക്കി അണകെട്ട് ആദ്യമായാണ് ഇത്രകുറഞ്ഞ അളവിൽ ജലനിരപ്പുള്ളപ്പോൾ ഇങ്ങനെ ജലം തുറന്നു വിടേണ്ടി വന്നിട്ടുള്ളത് . കാലാവസ്ഥ പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ കണക്കിലെടുത്താണ് ഡാം ഈ പ്രകാരം തുറന്നതെന്ന് കെ എസ് ഈ ബി വിശദികരിക്കുന്നു .

ഡാം തുക്കുന്നതുമായുള്ള മുന്നൊരുക്കങ്ങൾ


ഇടുക്കിയിൽ കാലവർക്ഷം ആരംഭിച്ച നാൾ മുതൽക്ക് മെയ് അവസാന വരം മുതൽ കാലവർഷ കെടുതികൾ നേരിടാനുള്ള മുന്നൊരുക്കങ്ങൾ സംബന്ധിച്ചുള്ള വാർത്താകുറിപ്പുകൾ ദൈനദിന വാർത്ത കുറിപ്പുകൾക്കൊപ്പം ജില്ലാഭരണകൂടവും പബ്ലിക്ക് റിലേഷൻ വകുപ്പും ഏല്ലാ മാധ്യമങ്ങൾക്കും നൽകിയിരുന്നു ഇതിനു പുറമേ ഇടുക്കി ഇടമലയാർ മാട്ടുപ്പെട്ടി മലങ്കര പൊന്മുടി അണക്കെട്ടുകളിൽ അനിയന്ത്രിതമായി ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജൂൺ 30 ന് ഇതുമായിട്ടുള്ള വിവരങ്ങൾ അറിയിക്കാൻ ഇടുക്കി കളക്റ്ററും ജില്ലാ ഇന്ഫര്മേഷൻ ഓഫീസറും അഡ്മിനായിട്ടുള്ള വാട്ട് ആപ്പ് ഗ്രൂപ്പ് തുടങ്ങിയിരുന്നു ഈ ഗ്രൂപ്പ് വഴി ഇടുക്കി ജില്ലയിൽ മുഴു വാൻ മാധ്യമപ്രവർത്തകർക്കും ജില്ലയിലെ വിവിധ വകുപ്പ് ജീവനക്കാരാക്കും ഈ ഗ്രൂപ് വഴി സന്ദേശങ്ങൾ ഓരോ മണിക്കൂർ ഇടവിട്ട നൽകിയിരുന്നു ഈ സൗകര്യം ഇപ്പോഴും തുടരുന്നതായി ജില്ലാഭരണകൂടം പറയുന്നു . മാത്രമല്ല ഡാം തുറക്കുന്നത് മായി ബന്ധപ്പെട്ട് എല്ലാ മുന്നൊരുക്കങ്ങളും നടത്തുകയും . ആളുകളെ മുഴുവൻ മാറ്റി പാർപ്പിക്കുകയും ച്യ്ത ശേഷമാണ് ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രോട്ടോകോൾ പാലിച്ച് ജൂലൈ 9 ന് ഉച്ചക്ക് 12 :30ണ് ഡാം തുറക്കുന്നത്
.
ഒറീസ തീരത്തെ ആകാശച്ചുഴി


ഒറീസ തീരത്തു ണ്ടായ ന്യൂന മർദ്ദമാണ് കേരരളത്തിൽ കനത്തമഴക്കും പ്രളയത്തിനുകാരണം കനത്തമഴ പെയ്ത അഗസ്റ്റ 14 മുതൽ 19 വരെ തീയതികളിൽ മഴയുടെ അളവ് വലിയതോതിൽ കുടുകയുണ്ടായി

പ്രധാന ഡാമുകളുടെ വൃഷ്ടി പ്രദേശത്തെ മഴയുടെ അളവ് മില്ലിമീറ്റർ തോതിൽ 

You might also like

-