പ്രളയക്കെടുതി  കൈത്താങ്ങായി ലൈംഗിക തൊ‍ഴിലാളികള്‍.  21000 രൂപ ദുരിതാശ്വാസനിധിയിലേക്ക് നൽകി 

0

മുംബൈ :സമാനതകളില്ലാത്ത പ്രളയത്തിനും ദുരിതത്തിനും രക്ഷാ പ്രവര്‍ത്തനത്തിനും കേരള ജനതയാകെ സാക്ഷ്യം വഹിച്ചപ്പോള്‍ അവര്‍ക്ക് തങ്ങായി ലൈംഗിക തൊ‍ഴിലാളികളും രംഗത്തെത്തിയിരിക്കുകയാണ്.മഹാരാഷ്ട്രയിലെ അഹ്മദ് നഗർ ജില്ലയിലെ തൊ‍ഴിലാളികളാണ് 21000 രൂപ ദുരിതാ‍ശ്വാസ നിധിയിലേക്ക് നൽകിയത്. ഒരു ലക്ഷം രൂപ കൂടി ഉടന്‍ നല്‍കുമെന്നും അവര്‍ അറിയിച്ചു.ഇതിനുമുമ്പും പ്രളയ ദുരിതം അനുഭവിച്ചവര്‍ക്ക് സഹായ ഹസ്തവുമായി ഇവര്‍ എത്തിയിരുന്നു.

2015 ൽ ചെന്നൈയിലുണ്ടായ പ്രളയക്കെടുതിക്ക്  ഒരു ലക്ഷം രൂപയും ഗുജറാത്ത് ഭൂകമ്പം, സുനാമി, കാശ്മീർ, ബീഹാർ വെള്ളപ്പൊക്കങ്ങളിലും ധനസഹായം നല്‍കിയിരുന്നു. ഇതുവരെ 27 ലക്ഷം രൂപയുടെ സഹായങ്ങള്‍ അഹ്മദ് നഗറിലെ ലൈംഗീക തൊ‍ഴിലാളികള്‍ നല്‍കിയിരുന്നു.കേരളത്തിലെ പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി ദുരിതാ‍‍ശ്വാസ നിധിയിലേക്കുള്ള തുകയുടെ ചെക്ക് റെസിഡൻ്റ് ഡെപ്യൂട്ടി കളക്ടർ പ്രശാന്ത് പാട്ടീലിനെ ഏല്‍പ്പിച്ചു.

You might also like

-