കാലവര്‍ഷക്കെടുതിയില്‍ ഇടുക്കിയിൽ   51 മരണം

0

ഇടുക്കി  പ്രകൃതിക്ഷോഭം മൂലം ജില്ലയില്‍ ഇതേവരെ 51 പേര്‍ മരിച്ചു. കാണാനില്ലാത്തത് എട്ടുപേരെയാണ്. 51 പേര്‍ക്ക് പരുക്ക് പറ്റി. ഇതില്‍ 42 പേര്‍ മരിച്ചത് ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ മൂലമാണ്.  മുങ്ങി മരിച്ചത് മൂന്നുപേരാണ്. ബാക്കിയുള്ളവര്‍ മരിച്ചത് മരം വീണും വൈദ്യതി ആഘാതമേറ്റുമാണ്. കാലവര്‍ഷത്തില്‍ ഇതേവരെ 389 വീടുകള്‍ പൂര്‍ണമായി നശിച്ചു. 1732 വീടുകളാണ് ഭാഗികമായി തകര്‍ന്നത്.

 ദുരിതാശ്വാസ കിറ്റുകള്‍  തയ്യാറാകുന്നു

പ്രളയദുരിതത്തില്‍ നിന്നും കരകയറി ദുരിതാശ്വാസക്യാംപില്‍ നിന്നും സ്വന്തം വീടുകളില്‍ എത്തുന്നവര്‍ക്ക് നല്‍കാനുള്ള കിറ്റുകള്‍ ജില്ലയിലെ വിവിധ കളക്ഷന്‍ സെന്ററുകളില്‍ തയ്യാറാക്കുകയാണ്. ഇതില്‍ 3000 ത്തോളം

കിറ്റുകള്‍ തയ്യാറാക്കുന്നത് തൊടുപുഴ താലൂക്ക് ഓഫീസിലെ കളക്ഷന്‍ സെന്ററിലാണ്. രാപ്പകലില്ലാതെ തൊടുപുഴ താലൂക് കളക്ഷന്‍ ഓഫീസില്‍ ലഭിക്കുന്ന വസ്തുക്കള്‍ തരം തിരിച്ച് കിറ്റുകള്‍ ആക്കുകയാണ്.  ഒരു വീട്ടില്‍ അത്യാവശ്യം വേണ്ട ഭക്ഷ്യവസ്തുക്കള്‍, പാത്രങ്ങള്‍, ബക്കറ്റ്, മറ്റു നിത്യോപയോഗ വസ്തുക്കള്‍, ബ്ലീച്ചിങ്ങ് പൗഡര്‍ തുടങ്ങിയവയാണ് കിറ്റുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 44 ദുരിതാശ്വാസ ക്യാംപുകളാണ് തൊടുപുഴ താലൂക്കിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്നത്. കാലാവസ്ഥ അനുകൂലമായതോടെ ആളുകള്‍ ക്യാംപുകളില്‍ ഉപേക്ഷിച്ച്  വീടുകളില്‍ പോയിത്തുടങ്ങിയതോടെ ഇന്ന് നിലവില്‍ ഉള്ളത് 8 ക്യാംപുകള്‍ മാത്രമാണ്. തമിഴ്‌നാട്ടില്‍ നിന്നും ലഭിച്ച 16 ടണ്‍ അരി ഉള്‍പ്പെടെയുള്ളവ തൊടുപുഴ താലൂക് ഓഫീസിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇവ കൂടാതെ പല സംഘടനകളില്‍ നിന്നും ലഭിക്കുന്ന മറ്റു ആവശ്യ വസ്തുക്കള്‍ ഉള്‍പ്പെടുത്തിയാണ് കിറ്റുകള്‍ തയാറാക്കുന്നത്.

ജില്ലയില്‍ നാളെ (22.8.18) നിയന്ത്രിത അവധി
ബക്രീദ് പ്രമാണിച്ച് നാളെ(22.8.18)  ജില്ലയില്‍ നിയന്ത്രിത അവധിമാത്രമാണെന്നും മറ്റുള്ളവര്‍ ജോലിക്ക് ഹാജരാകണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
പ്രളയത്തില്‍  മുങ്ങിപ്പോയ താളിയോലയും ചരിത്രരേഖകളും സൗജന്യമായി സംരക്ഷിച്ചു നല്‍കും
പ്രളയക്കെടുതിയില്‍ മുങ്ങിപ്പോയ താളിയോല രേഖകള്‍ക്കും അപൂര്‍വ്വ ചരിത്രരേഖകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പിന്റെ നേതൃത്വത്തില്‍ അവ സൗജന്യമായി സംരക്ഷിച്ചു നല്‍കും. വിവരങ്ങള്‍ക്ക് 8304999478.
ഒരേ മനസോടെ നൂറുകണക്കിന് പേര്‍; കട്ടപ്പന ക്യാമ്പ് സജീവം
ഏകോപനത്തിലും സന്നദ്ധ പ്രവര്‍ത്തനത്തിലും മാതൃകയായി കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ്. തുടക്കത്തില്‍ 220 കുടുംബങ്ങളില്‍ നിന്നായി 692 പേരാണ് ക്യാമ്പി് ലുണ്ടായിരുന്നത്. ക്യാമ്പിന്റെ ഏഴാം ദിനമായപ്പോഴേക്കും മഴ ശമിച്ചതോടെ 92 കുടുംബങ്ങളിലെ 304 പേര്‍ വീടുകളിലേക്ക് മടങ്ങിപ്പോയി ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും വീട് പൂര്‍ണ്ണമായും ഭാഗികമായും തകര്‍ന്നവരും അപകട ഭീഷണി നിലനില്ക്കുന്ന പ്രദേശങ്ങളിലുള്ളവരും ആണ് ക്യാമ്പിലെ ഭൂരിഭാഗവും. ഈ ഒരു ആവലാതി മനസിലുള്ള തൊഴിച്ചാല്‍ ക്യാമ്പിലെ സൗകര്യങ്ങളില്‍ ഏവരും സംതൃപ്ത രാണ്. ആര്‍ക്കും പരാതിയോ പരിഭവമോ ഇല്ല. ആവശ്യത്തിന് ആഹാരം, കുടിവെള്ളം, വസ്ത്രം, പായ്, പുതപ്പ് എല്ലാം യഥാസമയം ലഭിക്കുന്നു. ഷര്‍ട്ട്, മുണ്ട്, കൈലി, നൈറ്റി, സാരി, കുട്ടികളുടെ വസ്ത്രങ്ങള്‍, അടിവസ്ത്രങ്ങള്‍, സാനിറ്ററി നാപ്കിന്‍, കുഞ്ഞുങ്ങള്‍ക്ക് ഡയപ്പര്‍ , പാല്‍പ്പൊടി തുടങ്ങി എല്ലാ അവശ്യസാധനങ്ങളും ക്യാമ്പം ഗങ്ങള്‍ക്ക് ആവശ്യാനുസരണം നല്കുന്നു.ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതു പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും ഒരേ മനസോടെ രാപകല്‍ പ്രവര്‍ത്തനസജ്ജമാണ്. സഞ്ചാരയോഗ്യമായ റോഡുണ്ടായിരുന്നതിനാല്‍ തമിഴ് മക്കളുടെ സ്‌നേഹ സഹായവും എത്തിയത് ഇവിടേക്കാണ്.’ .ജില്ലയിലെ നിരവധി ഇതര ക്യാമ്പുകളിലേക്കും ഇവിടെ നിന്ന് അവശ്യസാധനങ്ങള്‍ കയറ്റി വിടുന്നു.
മൃഗസംരക്ഷണ വകുപ്പ് കട്ടപ്പന ക്യാമ്പിലെ കര്‍ഷകര്‍ക്ക സൗജന്യമായി നല്കിയത് 915 കിലോ കാലിത്തീറ്റ
 ദുരിതാശ്വാസ ക്യാമ്പില്‍ കര്‍ഷകര്‍ക്ക് ആശ്വാസമേകി മൃഗസംരക്ഷണ വകുപ്പിന്റെ സൗജന്യ കലിത്തീറ്റ
മഴക്കെടുതിയില്‍ ജീവന്‍ രക്ഷിക്കാന്‍ ക്യാമ്പുകളിലെത്തിയ കര്‍ഷകര്‍ക്ക് തങ്ങളുടെ കന്നുകാലികളുടെ സംരക്ഷണവും ഭക്ഷണവും ഏറെ ആവലാതിക്കിടയാക്കിയിരുന്നു. ക്യാമ്പുകളിലെത്തിയിട്ടും പലരും കന്നുകാലികള്‍ക്ക് പുല്ലുചെത്താനും തീറ്റ നല്കുവാനുമായി പകല്‍ വീടുകളില്‍ പോയിരുന്നു.എന്നാല്‍ മണ്ണിടിച്ചില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കന്നുകാലികള്‍ക്ക് തീറ്റയുണ്ടാക്കല്‍ വളരെ ദുര്‍ഘടമായിരുന്നു.ഈ സാഹചര്യത്തിലാണ് കര്‍ഷകര്‍ക്ക് ആശ്വാസമേകി മൃഗ സംരക്ഷണ വകുപ്പ് കാലിത്തീറ്റയുമായി ക്യാമ്പിലെത്തിയത്.കട്ടപ്പനയിലെ ക്യാമ്പില്‍ കഴിയുന്ന കന്നുകാലി വളര്‍ത്തലുള്ള 26 കുടുംബങ്ങള്‍ക്കായി 915 കിലോ കാലിത്തീറ്റയാണ് സൗജന്യമായി നല്കിയത്.കട്ടപ്പന റീജിയണല്‍ അനിമല്‍ ഹസ്ബന്ററി സെന്റര്‍, കട്ടപ്പന വെറ്ററിനറി പോളിക്ലിനിക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കൃത്യമായി രേഖകള്‍ പരിശോധിച്ച് തെരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്തത്.
തമിഴ്‌നാട് സര്‍ക്കാരിന്റെ സ്‌നേഹ സാന്ത്വനം:  ക്യാമ്പിലെത്തിച്ച സാധനങ്ങളുടെ കൂടെ അവശ്യസാധനങ്ങളടങ്ങിയ ആയിരം കിറ്റുകളും
 അലുമിനിയം കലം, സ്റ്റീല്‍ തവി, പ്ലേറ്റ്, ഗ്ലാസ്, 5 കിലോ അരി, ഉരുളക്കിഴങ്ങ്, കറി പൗഡര്‍, പരിപ്പ്, പഞ്ചസാര, ഉഴുന്ന് പൊടി, എണ്ണ, ഉപ്പ്, മെഴുകുതിരി ,തീപ്പെട്ടി, പുതപ്പ് ഇത്രയും സാധനങ്ങളടങ്ങിയ ആയിരം കിറ്റാണ് തമിഴ്‌നാട് സര്‍ക്കാര്‍ കേരളത്തിനു നല്കിയ സാധന സാമഗ്രികളുടെ കൂട്ടത്തില്‍ കട്ടപ്പനയിലെ ബേസ് ക്യാമ്പിലെത്തിച്ചത്. ലോറികളിലെത്തിച്ച അരി, പലവ്യഞ്ജന, പച്ചക്കറി, വസ്ത്രങ്ങള്‍ ,ഇതര അവശ്യസാധനങ്ങള്‍ക്കു പുറമെയാണിത്. മഹാപ്രളയത്തില്‍ എല്ലാം നഷ്ടപ്പെട് ഉടുതുണി മാത്രമായി ജീവന്‍ രക്ഷ പെട്ടവര്‍, ക്യാമ്പുകളില്‍ നിന്നും തങ്ങളുടെ വീടുകളിലേക്ക് തിരികെ പോകുമ്പോള്‍ എല്ലാം ഒന്നേ എന്നു തുടങ്ങുവാന്‍ ഏറ്റവും ആവശ്യമായവ എല്ലാം ഉള്‍പ്പെടുത്തിയാണ് തമിഴ് ജനത ഈ കിറ്റുകള്‍ നിറച്ചത്. . ദുരിതാശ്വാസ ക്യമ്പില്‍ നിന്നും ആദ്യമായി വീടുകളിലേക്ക് മടങ്ങുന്ന ഒരു കുടുംബത്തിന് ഈ കിറ്റുകള്‍ ഏറെ പ്രയോജനപ്രദമാണ്.
മഴക്കെടുതിയെ അതിജീവിച്ച് കട്ടപ്പന യില്‍ നിന്നും കെ എസ് ആര്‍ ടി സി സര്‍വ്വീസ് ആരംഭിച്ചു
ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും തകര്‍ന്ന കട്ടപ്പന കെ.എസ് ആര്‍ ടി സി ഡിപ്പോയുടെ പ്രവര്‍ത്തനങ്ങള്‍ പുനര്‍ജനിക്കുന്നു. മഴക്കെടുതിയില്‍ തകര്‍ന്ന മലയോര ജില്ലയുടെ വിവിധ റോഡുകള്‍ താല്ക്കാലികമായി ഗതാഗതയോഗ്യമാക്കിയതോടെ ഇടുക്കിയുടെ വാണിജ്യ തലസ്ഥാനമായ കട്ടപ്പനയില്‍ നിന്നും ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ സര്‍വ്വീസാ രംഭിച്ചു. ഡിപ്പോയുടെ പ്രവര്‍ത്തനം താല്ക്കാലികമായി കട്ടപ്പന പഴയ ബസ് സ്റ്റാന്റില്‍ ആരംഭിച്ചു. കെ.എസ് ആര്‍ ടി സി ബസുകള്‍ പഴയ ബസ് സ്റ്റാന്റില്‍ പാര്‍ക്കു ചെയ്യും. ഇവിടെ നിന്നും പുതിയ സ്റ്റാന്റിലെത്തി പഴയ രീതിയിന്‍ തന്നെ സര്‍വ്വീസ് നടത്തും. കട്ടപ്പന പഴയ ബസ് സ്റ്റാന്റിനോടു ചേര്‍ന്നുള്ള മരുന്ന് ബില്‍ഡിംഗിന്റെ താഴത്തെ ഒരു മുറിയില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നു. മുകളിലെ രണ്ട് മുറികളിലായി ടിക്കറ്റ്, ക്യാഷ് കൗണ്ടറുകളും കംപ്യൂട്ടര്‍ സംവിധാനവും സജ്ജമാക്കിയിരിക്കുന്നു. എ റ്റി ഒ ഓഫീസും ജീവനക്കാരുടെ താമസവും ഹൗസിംഗ് ബോര്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സി ലാ ണ് ഒരുക്കിയിരിക്കുന്നത്
കട്ടപ്പനയില്‍ നിന്നും
 ഇന്നലെ (218) കട്ടപ്പന _ വാഗമണ്‍  ഈരാറ്റുപേട്ട പാല  കോട്ടയം, കട്ടപ്പന ഏലപ്പാറ  മുണ്ടക്കയം കോട്ടയം, കട്ടപ്പന തൂക്കുപാലം നെടുങ്കണ്ടം ,കട്ടപ്പന  കുമളി, കട്ടപ്പന  ചെമ്പകപ്പാറ തോപ്രാംകുടി, കട്ടപ്പന വാഴവര ഇടുക്കി എന്നിവിടങ്ങളിലേക്ക സര്‍വ്വീസ് നടത്തി. ഇന്ന(22) കടപ്ര  ഉപ്പുതറവളകോട് പുള്ളിക്കാനം വഴി തൊടുപുഴക്ക് സര്‍വ്വീസ് നടത്തും.
 40 ഷെഡ്യൂളിലായി 48 ബസാണ് കട്ടപ്പന സബ് ഡിപ്പോയില്‍ നിന്ന് സര്‍വ്വീസ് നടത്തുന്നത്. ജോയ്‌സ് ജോര്‍ജ് എം പി, റോഷി അഗസ്റ്റിന്‍ എം എല്‍ എ എന്നിവരനുവദിച്ച ഫണ്ടും കെ എസ് ആര്‍ ടി സി യുടെ പ്ലാന്‍ ഫണ്ടും ചേര്‍ത്ത് സബ് ഡിപ്പോയുടെ നവീകരണം നടക്കുന്നതിനിടെയാണ് ഇവിടെ ഉരുള്‍പൊട്ടി വര്‍ക്ക്‌ഷോപ്പ് ഉള്‍പ്പെടെ ഡിപ്പോ തകര്‍ന്നത്. ജനകീയ സമിതി രൂപീകരിച്ച് ഫണ്ട് ശേഖരിച്ച് പഴയ ഡിപ്പോയ്ക്കു സമീപം വര്‍ക്ക് ഷെഡിനായി താല്ക്കാലിക ഷെഡ് രൂപീകരിക്കും. കട്ടപ്പന പഴയ ബസ് സ്റ്റാന്റില്‍  ആരംഭിച്ച കെ എസ് ആര്‍ ടി സി യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് നടന്ന യോഗത്തില്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ മനോജ് എം തോമസ് ,കെ എസ് ആര്‍ ടി സി ഡയറക്ടര്‍ ബോര്‍ഡംഗം സി.വി. വര്‍ഗീസ്, സി.ആര്‍ മുര
You might also like

-