ട്രെയിൻ ടിക്കറ്റ് നിരക്കിൽ ഇളവ് നൽകാൻ റെയിൽവേ

എസി ചെയർകാർ, എക്സിക്യൂട്ടീവ് ക്ലാസ് എന്നിവയിലടക്കം 25 ശതമാനം ഇളവ് നൽകും.

0

ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് നിരക്കിൽ ഇളവ് നൽകാൻ റെയിൽവേ. എസി ചെയർകാർ, എക്സിക്യൂട്ടീവ് ക്ലാസ് എന്നിവയിലടക്കം 25 ശതമാനം ഇളവ് നൽകും. ഒരു മാസത്തിനിടെ 50 ശതമാനം സീറ്റുകൾ ഒഴിവുള്ള ട്രെയിനുകളിലെ യാത്രക്കാണ് ഇളവ്. ഒരുമാസത്തിനകം ഇളവ് പ്രാബല്യത്തിൽ വരും.

വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളിലാണ് ഇളവ്. ഒരുവര്‍ഷത്തേക്കാണ് പദ്ധതി. കേന്ദ്ര റെയില്‍വേ മന്ത്രാലയം സോണല്‍ റെയില്‍വേകള്‍ക്ക് ഇതു സംബന്ധിച്ച നിർദേശം നല്‍കി. അനുഭൂതി, വിസ്റ്റാഡോം കോച്ചുകളുകൾ ഉൾപ്പെടെ എസി സിറ്റിംഗ് സൗകര്യമുള്ള എല്ലാ ട്രെയിനുകളുടെയും എസി ചെയർ കാറിലും എക്‌സിക്യൂട്ടീവ് ക്ലാസുകളിലും ഇളവുണ്ടാകും.

ടിക്കറ്റിന്റെ അടിസ്ഥാന നിരക്കിലാണ് 25 ശതമാനം ഇളവ്. റിസർവേഷൻ ചാർജ്, സൂപ്പർ ഫാസ്റ്റ് സർചാർജ്, ജിഎസ്ടി മുതലായവ ബാധകമാകുന്നതുപോലെ പ്രത്യേകം ഈടാക്കുന്നതാണ്.
സൗകര്യം പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, എസി സീറ്റുകളുള്ള ട്രെയിനുകളിൽ ഇളവ് ഏർപ്പെടുത്തുന്നതിന് റെയിൽവേ സോണുകളിലെ പ്രിൻസിപ്പൽ ചീഫ് കൊമേഴ്സ്യൽ മാനേജർമാർക്ക് അധികാരം നൽകിയതായി റെയിൽ മന്ത്രാലയം അറിയിച്ചു.

You might also like

-