കനത്ത മഴ മലപ്പുറത്ത് 200ഓളം കുടുംബങ്ങൾ കുടുങ്ങിക്കിടക്കുന്നു; ഹെലികോപ്ടർ ഉപയോഗിച്ച് ഭക്ഷണം എത്തിക്കാൻ ശ്രമം

മലപ്പുറം ജില്ലയിലെ വാണിയംപുഴയില്‍ മുണ്ടേരിക്കടുത്ത് 200 കുടുംബങ്ങൾ കുടുങ്ങിക്കിടക്കുന്നു. ഏതാനും ഫോറസ്റ്റ് ജീവനക്കാരും കുടുങ്ങിപ്പോയിട്ടുണ്ട്. ഇവിടെ ഹെലികോപ്ടര്‍ ഉപയോഗിച്ച് ഭക്ഷണം എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

0

മലപ്പുറം : മലപ്പുറം ജില്ലയിലെ വാണിയംപുഴയില്‍ മുണ്ടേരിക്കടുത്ത് 200 കുടുംബങ്ങൾ കുടുങ്ങിക്കിടക്കുന്നു. ഏതാനും ഫോറസ്റ്റ് ജീവനക്കാരും കുടുങ്ങിപ്പോയിട്ടുണ്ട്. ഇവിടെ ഹെലികോപ്ടര്‍ ഉപയോഗിച്ച് ഭക്ഷണം എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പ്രദേശത്ത് ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ജനങ്ങള്‍ അവിടെ നിന്ന് മാറാൻ തയ്യാറാകണമെന്നും പ്രവചനം അനുസരിച്ചള്ള മുൻകരുതൽ വേണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

രക്ഷാപ്രവർത്തനങ്ങൾക്കായി സൈന്യം പുറപ്പെട്ടിട്ടുണ്ട്. എന്‍ഡിഎഫ്ആറിന്റെ കമാന്‍ഡോകളും 24 ജവാന്‍മാരും രണ്ട് റേഞ്ച് ഓഫീസര്‍മാരും അടക്കം 28 പേരാണ് സംഘത്തിലുള്ളത്.

ചാലിയാറില്‍ ഇപ്പോള്‍ അതിശക്തമായ മലവെള്ളപ്പാച്ചിലാണ്. അതിനാൽ രക്ഷാദൗത്യ സംഘത്തിന് അങ്ങോട്ടേക്ക് എത്താൻ കഴിയുന്നില്ല. വാണിയംപുഴയെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന മുണ്ടേരിപ്പാലം കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലില്‍ തകര്‍ന്നിരുന്നു

You might also like

-