‘ചോര്‍ കി ദാധീ’ റഫാല്‍ കരാറില്‍ മോദിയെ പരിഹസിച്ചു രാഹുൽ
ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ഒരു ചിത്രത്തോടൊപ്പം ചോര്‍ കി ദാധീ(കള്ളന്റെ താടി) എന്നാണ് രാഹുല്‍ അടിക്കുറിപ്പ് നല്‍കിയത്
റഫാല്‍ കരാറില്‍ നരേന്ദ്രമോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ഒരു ചിത്രത്തോടൊപ്പം ചോര്‍ കി ദാധീ(കള്ളന്റെ താടി) എന്നാണ് രാഹുല്‍ അടിക്കുറിപ്പ് നല്‍കിയത്.രാഹുല്‍ ഗാന്ധിയുടെ പോസ്റ്റിനെ വിമര്‍ശിച്ച് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ രംഗത്തെത്തി.
റഫാല്‍ യുദ്ധവിമാന ഇടപാടിലെ അഴിമതി ആരോപണത്തെ തുടര്‍ന്ന് ഫ്രാന്‍സില്‍ അന്വേഷണം തുടങ്ങിയെന്ന് ഫ്രഞ്ച് ഓണ്‍ലൈന്‍ മാധ്യമമായ മീഡിയപാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫ്രഞ്ച് പ്രൊസിക്യൂഷന് സര്‍വീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് അന്വേഷിക്കുന്നത്. സ്പെഷ്യല്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ ജൂണ്‍ 14 മുതല്‍ അന്വേഷണം ആരംഭിച്ചു. അഴിമതി നടന്നോ എന്ന സംശയത്തെ തുടര്‍ന്നാണ് അന്വേഷണമെന്ന് ദേശീയ ധനകാര്യ പ്രോസിക്യൂട്ടറുടെ ഓഫീസ് വ്യക്തമാക്കി. പബ്ലിക് പ്രൊസിക്യൂഷന് സര്‍വീസ് മുന്‍ മേധാവി എലിയാന ഹൗലട്ടിയാണ് അന്വേഷണം നടത്തുന്നത്.