രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി

ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ഹാജരാക്കിയായിരുന്നു പ്രതിഭാ​ഗത്തിൻ്റെ വാദം. മറ്റു തെളിവുകൾ ഹാജരാക്കി പ്രോസിക്യൂഷനും വാദിച്ചു. നിലവിൽ 7 ദിവസമായി രാഹുൽ ഒളിവിൽ തുടരുകയാണ്. ജാമ്യാപേക്ഷയിൽ വിധി വരുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് പ്രതിഭാ​ഗം വാദിച്ചെങ്കിലും ഇക്കാര്യത്തിൽ കോടതി തീർപ്പ് പറഞ്ഞില്ല

തിരുവനന്തപുരം| രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി. സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിൽ ഒന്നര മണിക്കൂർ നേരത്തെ വാദമാണ് നടന്നത് . മുൻകൂർ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും. നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷം തുടർവാദത്തിനായി നാളേക്ക് മാറ്റുകയായിരുന്നു. എന്നാൽ കോടതി രാഹുലിൻ്റെ അറസ്‌റ്റ് തടഞ്ഞില്ല. സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിലായിരുന്നു ജാമ്യാപേക്ഷയിലെ വാദം നടന്നത്. വാദപ്രതിവാദങ്ങൾ കേട്ട കോടതി പ്രോസിക്യൂഷനോട്‌ കൂടുതൽ രേഖകൾ ഹാജാരാക്കാൻ ആവശ്യപ്പെട്ടു. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ഹാജരാക്കിയായിരുന്നു പ്രതിഭാ​ഗത്തിൻ്റെ വാദം. മറ്റു തെളിവുകൾ ഹാജരാക്കി പ്രോസിക്യൂഷനും വാദിച്ചു. നിലവിൽ 7 ദിവസമായി രാഹുൽ ഒളിവിൽ തുടരുകയാണ്. ജാമ്യാപേക്ഷയിൽ വിധി വരുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് പ്രതിഭാ​ഗം വാദിച്ചെങ്കിലും ഇക്കാര്യത്തിൽ കോടതി തീർപ്പ് പറഞ്ഞില്ല. അറസ്റ്റിന് തടസ്സമില്ലെങ്കിലും ജാമ്യാപേക്ഷയിൽ നാളെയായിരിക്കും കോടതി വിധിവരിക . ഉത്തരവ് വൈകുമെങ്കിൽ അറസ്റ്റ് ഉണ്ടാകില്ലെന്ന് പ്രോസിക്യൂഷൻ ഉറപ്പ് നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ ഇക്കാര്യത്തിൽ ഉറപ്പ് നൽകാനാവില്ലെന്ന് പ്രോസിക്യൂട്ടർ മറുപടി നൽകി. നിരവധി രേഖകൾ പരിശോധിക്കാനുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പരിശോധനകൾ പൂർത്തിയായാൽ ഉത്തരവ് ഉണ്ടാൽകും .

അതേ സമയം, തനിക്കെതിരെയുള്ള പരാതി വ്യാജമെന്നായിരുന്നു രാഹുലിന്‍റെ വാദം. സംസ്ഥാന രാഷ്ട്രീയത്തിലെ ശ്രദ്ധേയനായ യുവ എംഎൽഎയായ രാഹുലിനെതിരെയുള്ള പരാതി വ്യാജവും രാഷ്ട്രീയ പ്രേരിതവുമാണ്. പരാതിക്ക് പിന്നിൽ സിപിഎം- ബിജെപി ഗൂഢാലോചനയാണുള്ളത്. ബന്ധം ഉഭയസമ്മതപ്രകാരമാണ്. കോളുകളും ചാറ്റും റെക്കോര്‍ഡും സ്ക്രീൻ ഷോട്ടും എടുത്തത് ഗൂഢാലോചനയുടെ ഭാഗമെന്നും രാഹുൽ വാദിച്ചു. പരാതി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്നും സ്വര്‍ണക്കൊള്ളയിൽ നിന്ന് ശ്രദ്ധ തിരിക്കാനെന്നും ആയിരുന്നു രാഹുലിന്‍റെ മറ്റൊരു ആരോപണം. ഗര്‍ഭഛിദ്രം നടത്തിയത് യുവതി തന്നെയെന്നും അഭിഭാഷകൻ പറഞ്ഞു. ജോലി ചെയ്യുന്ന സ്ഥലത്ത് നിന്ന് പരാതി നൽകാൻ യുവതിക്ക് സമ്മര്‍ദമുണ്ടായി എന്നും രാഹുൽ ആരോപിച്ചു.

എന്നാൽ രാഹുലിനെതിരെ ഗുരുതര പരാമര്‍‌ശങ്ങളാണ് കോടതിയിൽ ഹാജരാക്കിയ പൊലീസ് റിപ്പോര്‍ട്ടിലുള്ളത്. ഡോക്ടറുടെ സാക്ഷിമൊഴി ഉള്‍പ്പെടെ ഡിജിറ്റല്‍ തെളിവുകള്‍പ്പെടെയാണ് റിപ്പോര്‍ട്ട്. ബലാത്സംഗം നടന്നു. യുവതിയെ ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തിയതിനും തെളിവുണ്ട്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാൻ കേസ് പരിഹനിക്കുന്നത് .

You might also like

-