രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ
ബൂത്ത് തലം മുതലുള്ള പ്രവർത്തകർ മുതൽ വോട്ട് ചെയ്താണ് വിജയിപ്പിച്ചത്. അവരോട് കടപ്പാടുണ്ടെന്നും ജനാധിപത്യത്തെ ഹനിക്കുന്നവർ നാടുഭരിക്കുന്ന കാലത്ത് തന്നെ ഏൽപ്പിച്ച ഉത്തരവാദിത്വം നിറവേറ്റുമെന്നും രാഹുല്‍ പറഞ്ഞു
തിരുവനന്തപുരം | യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. 2,21,986 വോട്ടുകൾ നേടിയ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുപ്പെട്ടു. അഭിമുഖം കൂടി കഴിഞ്ഞ ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം. സംഘടനയെ കൂടുതല്‍ മികവോടെ ഒറ്റക്കെട്ടായി നയിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു . സമര സംഘടനയായി യൂത്ത് കോൺഗ്രസിനെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ബൂത്ത് തലം മുതലുള്ള പ്രവർത്തകർ മുതൽ വോട്ട് ചെയ്താണ് വിജയിപ്പിച്ചത്. അവരോട് കടപ്പാടുണ്ടെന്നും ജനാധിപത്യത്തെ ഹനിക്കുന്നവർ നാടുഭരിക്കുന്ന കാലത്ത് തന്നെ ഏൽപ്പിച്ച ഉത്തരവാദിത്വം നിറവേറ്റുമെന്നും രാഹുല്‍ പറഞ്ഞു.യൂത്ത് കോൺഗ്രസ്സ് മലപ്പുറം ജില്ലാ പ്രസിഡന്റായി ഹാരിസ് മുതൂർ വിജയിച്ചു. അതേസമയം കണ്ണൂരിൽ കെ സുധാകരന് തിരിച്ചടി. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിനാണ് ലഭിച്ചത്. കെ സുധാകരൻ പക്ഷ സ്ഥാനാർത്ഥി ഫർസിൻ മജീദിന് തോല്‍ക്കുകയും എ ഗ്രൂപ്പിന്റെ വിജിൽ മോഹൻ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 657 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജിൽ മോഹൻ വിജയിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ജില്ലയിൽ എ ഗ്രൂപ്പ് നേതാവ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റാവുന്നത്