ഡൽഹി സംഘർഷം ഭരണകൂട ഭീകരത പ്രകോപനങ്ങളിൽ ജനം വീഴരുതെന്ന് രാഹുൽ

എന്ത് പ്രകോപനമുണ്ടായാല്‍ പോലും സമാധാനപരമായി നിലകൊള്ളാന്‍ ഡല്‍ഹി ജനത തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു

0

ഡൽഹി :ഡല്‍ഹിയിലെ സംഘര്‍ഷങ്ങള്‍ അസ്വസ്ഥപ്പെടുത്തുന്നുവെന്ന് വയനാട് എം പി രാഹുല്‍ ഗാന്ധി. അക്രമം അപലപനീയമാണ്. സമാധാപനപരമായ പ്രതിഷേധം ആരോഗ്യപരമായ ജനാധിപത്യത്തിന്റെ അടയാളമാണെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. എന്ത് പ്രകോപനമുണ്ടായാല്‍ പോലും സമാധാനപരമായി നിലകൊള്ളാന്‍ ഡല്‍ഹി ജനത തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു

The violence today in Delhi is disturbing & must be unequivocally condemned. Peaceful protests are a sign of a healthy democracy, but violence can never be justified. I urge the citizens of Delhi to show restraint, compassion & understanding no matter what the provocation.
വടക്കുകിഴക്കൻ ഡൽഹിയിൽ തുടരുന്ന വ്യാപക സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. പൊലീസുകാരനും തദ്ദേശവാസിയായ ഒരാളുമാണ് അക്രമങ്ങളിൽ കൊല്ലപ്പെട്ടത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരും അനുകൂലികളും തമ്മിലാണ് തിങ്കളാഴ്ച വീണ്ടും സംഘർഷമുണ്ടായത്. കല്ലേറിൽ പരിക്കേറ്റ ഹെഡ്​ കോൺസ്​റ്റബ്​ൾ രത്തൻലാലാണ്​ കൊല്ലപ്പെട്ട പൊലീസുകാരൻ​. വൈകീട്ടോടെയാണ് തദ്ദേശവാസിയായ മുഹമ്മദ്​ ഫുർഖാൻ കൊല്ലപ്പെട്ട വിവരം പുറത്തുവന്നത്. ക്രൂരമായ ശാരീരിക മർദനമേറ്റതിനെ തുടർന്നാണ്​ ഫുർഖാൻ കൊല്ലപ്പെട്ടത്​.
You might also like

-