ഹത്രാസില്‍ രാഹുല്‍ ഗാന്ധിക്ക് നേരെ യു പി പോലീസിന്റെ അതിക്രമം
രാഹുലിനെ പോലീസ് കായികമായി തന്നെ നേരിട്ടു. അദ്ദേഹത്തെ തള്ളിവീഴ്ത്തി മുന്നോട്ടേക്ക് നീങ്ങാന്‍ അനുവദിച്ചില്ല. പ്രവര്‍ത്തകരെ ലാത്തിചാര്‍ജ് ചെയ്യുകയുമുണ്ടായി. ഒരു ഭാഗത്ത് പോലീസ് ലാത്തിചാര്‍ജ് നടത്തുമ്പോഴും രാഹുല്‍ പ്രിയങ്കയും മുന്നോട്ടേക്ക് പോയികൊണ്ടിരുന്നു. ഒടുവില്‍ ഇരുവരേയും പോലീസ് പ്രതിരോധ കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു
ലക്‌നൗ: ഹത്രാസില്‍ ക്രരൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് യാത്രതിരിച്ച രാഹുല്‍ ഗാന്ധിക്കും സംഘത്തിനും നേരെ പൊലീസ് അതിക്രമം. രാഹുല്‍ ഗാന്ധിയെ പൊലീസ് കയ്യേറ്റം ചെയ്യുകയും നിലത്തേക്ക് തള്ളിയിടുകയും ചെയ്തു. പ്രവർത്തകർക്കുനേരെയും പൊലീസ് ലാത്തിച്ചാർജ്ജ് നടത്തി.
വാഹനവ്യൂഹം പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് ഹത്രാസിലേക്ക് പ്രവര്‍ത്തകര്‍ക്കൊപ്പം രാഹുലും പ്രിയങ്കയും കാല്‍നടയായിട്ട് നീങ്ങവെയാണ് യമുന ഹൈവേയില്‍ വച്ച് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.പ്രിയങ്ക ഗാന്ധിയും രാഹുലും ഹത്രാസ് സന്ദര്‍ശനത്തിനെത്തുന്നുണ്ടെന്ന വിവരം ലഭിച്ചത് മുതല്‍ സര്‍വ്വ സന്നാഹവുമായി അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരുന്നു യുപി പോലീസ്. ഹത്രാസില്‍ രാവിലെ മുതല്‍ തന്നെ ബാരിക്കേഡുകള്‍ വച്ച് റോഡുകള്‍ അടച്ചിട്ടിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കടക്കം പ്രവേശനം അനുവദിച്ചിരുന്നില്ല.
ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ വച്ചാണ് കോണ്‍ഗ്രസ് നേതാക്കളെ ആദ്യം തടയാന്‍ ശ്രമിച്ചത്. പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ അവിടെനിന്ന് വാഹനവ്യൂഹം കടത്തിവിട്ടു. പിന്നീട് ഗ്രേറ്റര്‍ നോയിഡയില്‍ വച്ചാണ് തടഞ്ഞത്. എന്നാല്‍ വാഹനങ്ങള്‍ അവിടെ പാര്‍ക്ക് ചെയ്ത ശേഷം രാഹുലും പ്രിയങ്കയും പ്രവര്‍ത്തകര്‍ക്കൊപ്പം കാല്‍നടയായി ഹത്രാസിലേക്ക് നീങ്ങി. യമുന ഹൈവേയിലൂടെയായിരുന്നു യാത്ര. ഇതിനിടെ വീണ്ടും യുപി പോലീസെത്തി തടഞ്ഞു
പൊലീസ് മര്‍ദിച്ചതായും തള്ളിയിട്ടതായും രാഹുല്‍ ഗാന്ധി ആരോപിച്ചു. വാഹനവ്യൂഹത്തെ പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് കാല്‍നടയാത്രയായിട്ടാണ് ഇരുവരും പ്രവര്‍ത്തകര്‍ക്കൊപ്പം ഹത്രാസിലേക്ക് നീങ്ങിയത്. ഒടുവില്‍ പ്രവര്‍ത്തകരെ ലാത്തിചാര്‍ജ് നടത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ഒറ്റയ്ക്ക് നടക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഒറ്റയ്ക്ക് നടന്നാല്‍ 144 പ്രകാരം എങ്ങനെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പൊലീസിനോട് ചോദിച്ചു. യാത്രാമധ്യേ ഇരുവരേയും യുപി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഡല്‍ഹി- യുപി അതിര്‍ത്തിയിലാണ് തടഞ്ഞത്. പെൺകുട്ടിയുടെ വീടിന് ഒന്നരകിലോമീറ്റർ അകലെ റോഡുകളെല്ലാം പൊലീസ് ബാരിക്കേഡുവച്ച് അടച്ചു. കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തി.