“സ്ഥലവും സമയവും തിയതിയും കുറിച്ചോളും” സംവാദത്തിന് മോദിയെ വെല്ലുവിളിച്ച രാഹുൽ
ഈ സംവാദത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്നും രാജ്യം പ്രതീക്ഷിക്കുന്നുവെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു
ഡൽഹി | പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള സംവാദത്തിനുള്ള ക്ഷണം സ്വീകരിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി . താനോ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയോ സംവാദത്തിൽ പങ്കെടുക്കുമെന്ന് രാഹുൽ പറഞ്ഞു. ഇത്തരം സംവാദങ്ങൾ തങ്ങളുടെ വീക്ഷണം മനസ്സിലാക്കാൻ ജനങ്ങളെ സഹായിക്കുമെന്നും രാഹുൽ പറഞ്ഞു. മോദിയെയും രാഹുലിനെയും സംവാദത്തിന് ക്ഷണിച്ചുകൊണ്ടുള്ള കത്തിന് മറുപടി നൽകുകയായിരുന്നു രാഹുൽ.സംവാദത്തിനുള്ള മുൻ ജസ്റ്റിസുമാരായ മദൻ ബി ലോക്കൂർ, അജിത്ത് പി ഷാ, ദി ഹിന്ദു മുൻ എഡിറ്റർ എൻ റാം എന്നിവരുടെ ക്ഷണം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി ചർച്ച ചെയ്തുവെന്നും പ്രധാനമന്ത്രി സംവാദത്തിന് തയ്യാറാകുമ്പോൾ സ്ഥലവും സമയവുമടക്കം കൂടുതൽ കാര്യങ്ങള്‍ തീരുമാനിക്കാമെന്നും രാഹുല്‍ എക്സിൽ കുറിച്ചു
ആരോഗ്യകരമായ ജനാധിപത്യത്തിനായി ഒരൊറ്റ വേദിയിലൂടെ തങ്ങളുടെ കാഴ്ചപ്പാട് രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്നത് പ്രധാന പാർട്ടികൾക്ക് ഒരു നല്ല സംരംഭമായിരിക്കും. കോൺഗ്രസ് ഈ സംരംഭത്തെ സ്വാഗതം ചെയ്യുകയും ചർച്ചയ്ക്കുള്ള ക്ഷണം സ്വീകരിക്കുകയും ചെയ്യുന്നു’. ഈ സംവാദത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്നും രാജ്യം പ്രതീക്ഷിക്കുന്നുവെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്ന സംവാദത്തിന് ക്ഷണിച്ചുകൊണ്ടുള്ള കത്തിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. മോദി സംവാദത്തിന് തയ്യാറാകുമോ എന്നതാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്.