ടോര്‍ച്ച് അടിക്കുന്നതിലൂടെയും വിളക്ക് തെളിയിക്കുന്നതിലൂടെയും കോവിഡ് 19 രാജ്യത്തുണ്ടാക്കിയ പ്രശ്നം തീരാന്‍ പോകുന്നില്ലെന്ന് രാഹുല്‍ ഗാന്ധി
കോവിഡിനെ പ്രതിരോധിക്കാന്‍ മാത്രമുള്ള പരിശോധനകള്‍ ഇന്ത്യ നടത്തുന്നില്ല. ജനങ്ങളെക്കൊണ്ട് കൈ അടിപ്പിക്കുകയും ആകാശത്തേക്ക് ടോര്‍ച്ച് പ്രകാശിപ്പിക്കുകയും ചെയ്യുന്നതിലൂടെ പ്രശ്നത്തിന് പരിഹാരമാവുകയില്ല. രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു
ഡൽഹി: വിളക്കുതെളിയിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ടോര്‍ച്ച് അടിക്കുന്നതിലൂടെയും വിളക്ക് തെളിയിക്കുന്നതിലൂടെയും കോവിഡ് 19 രാജ്യത്തുണ്ടാക്കിയ പ്രശ്നം തീരാന്‍ പോകുന്നില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കോവിഡിന്‍റെ വ്യാപനം തടയുന്നതിന് മതിയായ പരിശോധനകള്‍ നടത്തുന്നില്ലെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി തന്‍റെ അഭിപ്രായം പങ്കുവെച്ചത്.കോവിഡിനെ പ്രതിരോധിക്കാന്‍ മാത്രമുള്ള പരിശോധനകള്‍ ഇന്ത്യ നടത്തുന്നില്ല. ജനങ്ങളെക്കൊണ്ട് കൈ അടിപ്പിക്കുകയും ആകാശത്തേക്ക് ടോര്‍ച്ച് പ്രകാശിപ്പിക്കുകയും ചെയ്യുന്നതിലൂടെ പ്രശ്നത്തിന് പരിഹാരമാവുകയില്ല. രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
രാത്രി ഒമ്പത് മണിക്ക് ഒമ്പത് മിനിറ്റ് രാജ്യത്തെ മുഴുവന്‍ വൈദ്യുത വിളക്കുകളും അണക്കണമെന്നും ടോര്‍ച്ചോ മൊബൈല്‍ ഫ്ലാഷ് ലൈറ്റോ പ്രകാശിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. സാമൂഹ്യ അകലമാണ് കോവിഡിനെ പ്രതിരോധിക്കാനുള്ള ഏക മരുന്നെന്നും ലോക്ക് ഡൗണിലൂടെ മറ്റുള്ളവര്‍ക്ക് അനുകരിക്കാവുന്ന മാതൃക രാജ്യം സൃഷ്ടിച്ചെന്നും മോദി പറഞ്ഞിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചത്.