ഫ്രാൻസിൽനിന്നും മൂന്ന് റാഫേൽ വിമാനങ്ങൾകുടി ഇന്ന് എത്തും

100 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യത്തിലേക്ക്​ വായുവിൽ നിന്ന്​ വായുവിലേക്ക്​ തൊടുക്കാവുന്ന മിറ്റിയോർ മിസൈൽ, സ്​കൾപ്​ ക്രൂസ്​ മിസൈൽ എന്നിവയാണ് വിമാനത്തിലുള്ള പ്രധാന ആയുധങ്ങൾ​.ഇതടക്കമുള്ളവക്കായി 14 ആയുധ സംഭരണികളും വിമാനത്തിലുണ്ട്

0

ഡൽഹി: മൂന്ന്​ റഫാൽ ജെറ്റ്​ വിമാനങ്ങൾ കൂടി ഇന്ത്യയിലേത്തും . ഫ്രാൻസിൽ നിന്ന് പറന്നുയരുന്ന റഫാൽ രാത്രിയോടെ അംബാലയിലെ വ്യോമത്താവളത്തിൽ എത്തും. നിലവിൽ 10 വിമാനങ്ങളാണ്​ ഇന്ത്യക്ക്​ നൽകിയിരിക്കുന്നത്​.
റാഫേൽ വിമാനങ്ങളുടെ ആദ്യ ബാച്ച് ജൂലൈ 28ന് ഫ്രാൻസ്
ഇൻഡിക്ക് കൈമാറിയിരുന്നു . സെപ്റ്റംബർ 10ന് നടന്ന ചടങ്ങിൽ യുദ്ധ വിമാനങ്ങളെ വ്യോമസേനയുടെ ഭാഗമാക്കി കേന്ദ്ര സർക്കാർ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. ബാക്കി അഞ്ചെണ്ണം വ്യോമസേന പൈലറ്റുമാർക്ക് പരിശീലനം നൽകുന്നതിനായി ഫ്രാൻസിലാണുള്ളത്.

Image

ഫ്രഞ്ച്​ വിമാന നിർമ്മാണ രംഗത്തെ പ്രമുഖരായ ഡസ്സൗൾട്ട്​ ഏവിയേഷനാണ് റഫാലിന്‍റെ നിർമാതാക്കൾ. 100 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യത്തിലേക്ക്​ വായുവിൽ നിന്ന്​ വായുവിലേക്ക്​ തൊടുക്കാവുന്ന മിറ്റിയോർ മിസൈൽ, സ്​കൾപ്​ ക്രൂസ്​ മിസൈൽ എന്നിവയാണ് വിമാനത്തിലുള്ള പ്രധാന ആയുധങ്ങൾ​.ഇതടക്കമുള്ളവക്കായി 14 ആയുധ സംഭരണികളും വിമാനത്തിലുണ്ട്​. റഷ്യൻ സുഖോയ്​ വിമാനങ്ങൾ ഇറക്കുമതി ചെയ്​ത്​ 23 വർഷങ്ങൾക്ക്​ ശേഷം ഇന്ത്യ വാങ്ങുന്ന പ്രധാന യുദ്ധ വിമാനമാണ് ഫ്രാൻസിൽ നിന്നുള്ള​ റഫാൽ. 59,000 കോടി രൂപയുടെ കരാറിൽ 36 വിമാനങ്ങളാണ്​ ഫ്രാൻസിൽ നിന്ന്​ ഇന്ത്യ വാങ്ങുന്നത്​.

You might also like

-