റഫാല്‍ ഇടപാട്:കോൺഗ്രസ്സിന്റെ ആരോപണങ്ങള്‍ ശരിവെച്ച് ഫ്രഞ്ച് മാധ്യമം “മീഡിയ പാര്‍ട്ട്”
അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഡിഫന്‍സിനെ ഇടപാടില്‍ പങ്കാളികളാക്കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നതായാണ് മീഡിയാ പാര്‍ട്ടിന്റെ റിപ്പോര്‍ട്ട്. കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് ഫ്രാന്‍സില്‍ സന്ദര്‍ശനം തുടങ്ങാനിരിക്കേയാണ് നിര്‍ണായകമായ വെളിപ്പെടുത്തല്‍. നിര്‍ബന്ധിത വ്യവസ്ഥക്ക് തെളിവായുള്ള ദസോ ഏവിയേഷന്റെ രേഖകള്‍ പക്കലുണ്ടെന്നും മീഡിയാ പാര്‍ട്ട് അവകാശപ്പെടുന്നു.
പാരീസ് : റഫാല്‍ ഇടപാടില്‍ ഫ്രഞ്ച് മാധ്യമത്തിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. റിലയന്‍സിനെ ഇടപാടില്‍ പങ്കാളിയാക്കാന്‍ നിര്‍ബന്ധിത വ്യവസ്ഥ ഉണ്ടായിരുന്നതായി ഫ്രഞ്ച് മാധ്യമമായ മീഡിയ പാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്രഞ്ച് കമ്പനി ദസോ ഏവിയേഷന്റെ രേഖകകളാണ് നിര്‍ബന്ധിത വ്യവസ്ഥക്ക് തെളിവായി മീഡിയാ പാര്‍ട്ട് മുന്നോട്ട് വെക്കുന്നത്.
അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഡിഫന്‍സിനെ ഇടപാടില്‍ പങ്കാളികളാക്കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നതായാണ് മീഡിയാ പാര്‍ട്ടിന്റെ റിപ്പോര്‍ട്ട്. കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് ഫ്രാന്‍സില്‍ സന്ദര്‍ശനം തുടങ്ങാനിരിക്കേയാണ് നിര്‍ണായകമായ വെളിപ്പെടുത്തല്‍. നിര്‍ബന്ധിത വ്യവസ്ഥക്ക് തെളിവായുള്ള ദസോ ഏവിയേഷന്റെ രേഖകള്‍ പക്കലുണ്ടെന്നും മീഡിയാ പാര്‍ട്ട് അവകാശപ്പെടുന്നു.റഫാല്‍ ഇടപാടുകള്‍ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. ഫ്രഞ്ച് കമ്പനിക്ക് ഇന്ത്യയില്‍ നിന്നുള്ള പങ്കാളികളെ തീരുമാനിക്കാന്‍ സ്വാതന്ത്ര്യമില്ലായിരുന്നുവെന്ന് ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാങ്സ്വാ ഒലോങ്കും കഴിഞ്ഞ മാസം പറഞ്ഞിരുന്നു.