സ്വകാര്യ ബസ്സുകളുടെ മുന്ന് മാസത്തെ നികുതി ഒഴുവാക്കി, ഓട്ടം രണ്ടു ജില്ലകളിൽ മാത്രം
സ്വകാര്യ ബസുകള്‍ക്ക് രണ്ടിലധികം ജില്ലകളിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. കെ.എസ്.ആര്‍.ടി.സി ബസുകൾക്ക് അനുമതി നല്‍കുന്ന മുറക്ക് സ്വകാര്യ ബസുകള്‍ക്കും അനുമതി നല്‍കാനാണ് തീരുമാനം.
തിരുവനന്തപുരം :സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ക്ക് മൂന്നുമാസത്തേക്ക് നികുതി ഒഴിവാക്കി. സ്‌കൂള്‍ ബസുകള്‍ക്ക് സമാനമായ ഇളവ് നല്‍കും. ഇതുവഴി സര്‍ക്കാരിന് 90 കോടിയോളം രൂപയുടെ നികുതി നഷ്ടമുണ്ടാകും. ബസ് ഉടമകള്‍ എല്ലാ റൂട്ടിലും സര്‍വീസ് നടത്തുമെന്ന് അറിയിച്ചതായും ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.
ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. സ്വകാര്യ ബസുകള്‍, കോണ്‍ട്രാക്റ്റ് ഗാരേജ്, സ്‌കൂള്‍ ബസുകള്‍ എന്നിവയ്ക്കാണ് നികുതി ഇളവ് നല്‍കുക. നികുതി ഇളവ് വരുത്തിയ സാഹചര്യത്തില്‍ സ്വകാര്യ ബസ് ഉടമകള്‍ സര്‍വീസ് നടത്താതിരുന്നാല്‍ പെര്‍മിറ്റ് റദ്ദാക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം സ്വകാര്യ ബസുകള്‍ക്ക് രണ്ടിലധികം ജില്ലകളിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. കെ.എസ്.ആര്‍.ടി.സി ബസുകൾക്ക് അനുമതി നല്‍കുന്ന മുറക്ക് സ്വകാര്യ ബസുകള്‍ക്കും അനുമതി നല്‍കാനാണ് തീരുമാനം. സ്വകാര്യ ബസുകളുടേയും സ്കൂള്‍ ബസുകളുടേയും മൂന്ന് മാസത്തെ നികുതി ഒഴിവാക്കിയെന്നും മന്ത്രി വ്യക്തമാക്കി.നേരത്തെ കെ.എസ്.ആര്‍.ടി.സി, ദീര്‍ഘദൂര ബസ് യാത്ര പുനരാരംഭിക്കാനൊരുങ്ങിയിരുന്നെങ്കിലും ആരോഗ്യവകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.
അതേസമയം സ്വകാര്യ ബസുകള്‍ക്ക് ഇനി ഇളവുകള്‍ ഉണ്ടാകില്ലെന്നും ഓടിയില്ലെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. നികുതി ഒഴിവാക്കിയതിലൂടെ 90 കോടി നഷ്ടമാണ് സര്‍ക്കാരിനുണ്ടാകുക. കോവിഡ്- 19 നിയന്ത്രണങ്ങളെ തുടര്‍ന്ന് വലിയ പ്രതിസന്ധിയിലൂടെയാണ് സ്വകാര്യ ബസ് മേഖല മുന്നോട്ടുപോകുന്നത്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിന് ബസ് ടിക്കറ്റ് നിരക്ക് പരിഷ്‌കരിച്ചിരുന്നു.