കൂട്ടിയ ബസ് ചാര്‍ജ് കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തു
സ്വകാര്യ ബസ്സുകള്‍ക്ക് അധിക നിരക്ക് ഈടാക്കാമെന്നും ഹൈക്കോടതി പറഞ്ഞു. സ്വകാര്യ ബസ്സുകള്‍ക്കും കെഎസ്ആര്‍ടിസിക്കും അധിക നിരക്ക് ഈടാക്കാം. സ്വകാര്യ ബസ് ഉടമകളുടെ ഹര്‍ജിയിലാണ് നടപടി.
കൊച്ചി :സംസ്ഥാനത്ത് കൂട്ടിയ ബസ് ചാര്‍ജ് കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തു. സ്വകാര്യ ബസ്സുകള്‍ക്ക് അധിക നിരക്ക് ഈടാക്കാമെന്നും ഹൈക്കോടതി പറഞ്ഞു. സ്വകാര്യ ബസ്സുകള്‍ക്കും കെഎസ്ആര്‍ടിസിക്കും അധിക നിരക്ക് ഈടാക്കാം. സ്വകാര്യ ബസ് ഉടമകളുടെ ഹര്‍ജിയിലാണ് നടപടി.
ലോക്ക്ഡൗണ്‍ കാലാവധി അവസാനിക്കുന്നതുവരെ ഉയര്‍ന്ന നിരക്ക് തുടരാം. സാമൂഹിക അകലം പാലിച്ചുകൊണ്ട് ബസ്സില്‍ യാത്രക്കാരെ കൊണ്ടുപോവണമെന്നും കോടതി നിര്‍ദേശിച്ചു. നിരക്ക് വർദ്ധന സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ട് നാലാഴ്ചയ്ക്കകം ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
നിലവിലെ സ്ഥിതിയില്‍ വലിയ സാമ്പത്തിക നഷ്ടം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം ഹൈക്കോടതിയെ സമീപിച്ചത്.