നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത സംഭവത്തില്‍ പി വി അൻവറിനെ അറസ്റ്റ് ചെയ്യാൻ നീക്കം
നിലമ്പൂർ സിഐ സുനിൽ പള്ളിക്കലിന്‍റെ നേതൃത്വത്തിലാണ് പിവി അൻവറിന്‍റെ വീടിന് പുറത്ത് പൊലീസ് സന്നാഹമെത്തിയിരിക്കുന്നത്. വീടിന് അകത്തേക്ക് ആളുകളെ കയറ്റുന്നില്ല. അൻവറിന്‍റെ അനുയായികൾ വീടിന് പുറത്ത് തടിച്ചു കൂടി നിൽക്കുകയാണ്.
മലപ്പുറം | നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത സംഭവത്തില്‍ പി വി അൻവറിനെതിരെ കേസ്. നിലമ്പൂർ പൊലീസാണ് കേസെടുത്തത്. പി വി അൻവർ ഉൾപ്പടെ 11 ഓളം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതു മുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. പി വി അൻവറിന്റെ അറസ്റ്റിന് നീക്കമെന്നാണ് സൂചന. അറസ്റ്റ് ചെയ്യാൻ പൊലീസ് സംഘം പിവി അൻവറിന്‍റെ വീട്ടിലെത്തി.
നിലമ്പൂർ സിഐ സുനിൽ പള്ളിക്കലിന്‍റെ നേതൃത്വത്തിലാണ് പിവി അൻവറിന്‍റെ വീടിന് പുറത്ത് പൊലീസ് സന്നാഹമെത്തിയിരിക്കുന്നത്. വീടിന് അകത്തേക്ക് ആളുകളെ കയറ്റുന്നില്ല. അൻവറിന്‍റെ അനുയായികൾ വീടിന് പുറത്ത് തടിച്ചു കൂടി നിൽക്കുകയാണ്. വീടിന് മുന്നിലും വൻ പൊലീസ് സന്നാഹം സജ്ജീകരിച്ചിട്ടുണ്ട്.കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിലായിരുന്നു ഡിഎംകെ പ്രവർത്തകർ നിലമ്പൂർ ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധം നടത്തിയത്. പി വി അൻവർ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർക്കുകയും ചെയ്തിരുന്നു
പിവി അന്‍വര്‍ ഉള്‍പ്പടെ 11 ഓളം പേര്‍ക്ക് എതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിഷേധത്തിനിടെ ഡിഎംകെ പ്രവര്‍ത്തകര്‍ പൊലീസിനെ മര്‍ദിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു. ഇന്ന് ഉച്ചയോടെ ഫോറസ്റ്റ് ഓഫിസില്‍ സംഘര്‍ഷഭരതമായ സാഹചര്യമായിരുന്നു. പെട്ടെന്നാണ് പ്രവര്‍ത്തകര്‍ ഓഫീസിനുള്ളിലേക്ക് ഇരച്ചുകയറിയത്. ഇന്ന് ഞായറാഴ്ചയായതിനാല്‍ ഡിഎഫ്ഓഫീസില്‍ ജീവനക്കാര്‍ ഉണ്ടായിരുന്നില്ല. അടഞ്ഞുകിടന്ന ഓഫീസിലേക്ക് കൂട്ടത്തോടെ പ്രവര്‍ത്തകര്‍ കയറുകയായിരുന്നു. കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മണി കൊല്ലപ്പെട്ടതില്‍ വനം വകുപ്പിനെ രൂക്ഷമായി പിവി അന്‍വര്‍ വിമര്‍ശിച്ചിരുന്നു.