പുന്നപ്ര വയലാർ സമരഭൂമിയിൽ നിന്ന്തുടക്കം രണ്ടാം പിണറായി സത്യപ്രതിജ്ഞചെയ്യ്ത് അധികാരമേൽക്കും

കൊവിഡ് ചട്ടം പാലിച്ച്, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ 21 മന്ത്രിമാരും പുന്നപ്ര വയലാറിലെ രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ചു . പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ തൊട്ട് പാര്‍ട്ടിയുടെ കണ്ണുംകാതുമായ ധീരേതിഹാസങ്ങളുടെ ഓര്‍മകള്‍ക്ക് മുന്നില്‍ പുഷ്പചക്രമര്‍പ്പിച്ച് പിണറായി വിജയനും കൂട്ടരും നടന്നുകയറുന്നത് . കേരളത്തിന്റെ രാഷ്രിയ ചരിത്രം തിരുത്തിയാണ്

0

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരത്തിലേക്കെത്തുമ്പോൾ, മുഖ്യമന്ത്രി പിണറായി വിജയനുൾപ്പടെയുള്ള മന്ത്രിസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാചടങ്ങുകൾ ആരംഭിച്ചത് പുന്നപ്ര വയലാറിലെ സമരഭൂമിയിലെ വലിയ ചുടാക്ടിൽ നിന്ന് . കൊവിഡ് ചട്ടം പാലിച്ച്, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ 21 മന്ത്രിമാരും പുന്നപ്ര വയലാറിലെ രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ചു . പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ തൊട്ട് പാര്‍ട്ടിയുടെ കണ്ണുംകാതുമായ ധീരേതിഹാസങ്ങളുടെ ഓര്‍മകള്‍ക്ക് മുന്നില്‍ പുഷ്പചക്രമര്‍പ്പിച്ച് പിണറായി വിജയനും കൂട്ടരും നടന്നുകയറുന്നത് . കേരളത്തിന്റെ രാഷ്രിയ ചരിത്രം തിരുത്തിയാണ്

മുന്ന് മണിക്ക് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് രണ്ടരമീറ്റർ അകലത്തിലാണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ കസേരകളടക്കം നിരത്തിയിരിക്കുന്നത്. വേദി അലങ്കരിക്കുന്നതുൾപ്പടെയുള്ള സജ്ജീകരണങ്ങൾ ഒരുക്കി കഴിഞ്ഞു . 400-ൽത്താഴെ ആളുകൾ മാത്രമേ ചടങ്ങിനുണ്ടാകൂ എന്നാണ് സർക്കാർ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചത്. പിആർഡിയുടെ ക്യാമറകളാണ് സെൻട്രൽ സ്റ്റേഡിയത്തിലും അതിന് ശേഷം നടക്കുന്ന ആദ്യമന്ത്രിസഭാ യോഗത്തിലുമുണ്ടാകുക. മറ്റ് ചാനലുകളുടെ ക്യാമറകൾക്ക് പ്രവേശനമില്ല. മാധ്യമപ്രവർത്തകർക്ക് മൊബൈൽ മാത്രമേ കൊണ്ടുപോകാൻ അനുവാദമുള്ളൂ.

You might also like

-