അനധികൃത മണൽക്കടത്ത് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നിയുടെ മരുമകൻ അറസ്റ്റിൽ.

രണ്ടാഴ്ച മുമ്പ് നടന്ന റെയ്ഡിൽ ഇയാളുടെ ഉടമസ്ഥതയിലുള്ള വിവിധ സ്ഥലത്ത് നിന്ന് എട്ട് കോടി രൂപയും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെടുത്തിരുന്നു

0

ലുധിയാന | പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നിയുടെ മരുമകൻ അറസ്റ്റിൽ. അനധികൃത മണൽക്കടത്ത് കേസിൽ ഇ.ഡിയാണ് അറസ്റ്റ് ചെയ്തത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഭൂപീന്ദർ സിങ് ഹണിയെ അറസ്റ്റ് ചെയ്തത്. ഹണിയെ ഇന്നലെയാണ് ഇ.ഡി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. രണ്ടാഴ്ച മുമ്പ് നടന്ന റെയ്ഡിൽ ഇയാളുടെ ഉടമസ്ഥതയിലുള്ള വിവിധ സ്ഥലത്ത് നിന്ന് എട്ട് കോടി രൂപയും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെടുത്തിരുന്നു. ഇതിനെക്കുറിച്ച് ചോദ്യം ചെയ്യുന്നതിനാണ് അദ്ദേഹത്തെ ഇ.ഡി വിളിപ്പിച്ചത്. ഇന്നലെ രാത്രിയോടെ മെഡിക്കൽ പരിശോധനക്ക് വിധേയനാക്കിയ ശേഷം അദ്ദേഹത്തെ ജലന്ധർ പൊലീസ് സ്റ്റേഷൻ ലോക്കപ്പിൽ പാർപ്പിച്ചിരിക്കുകയാണ്.

ഇന്ന് മൊഹാലിയിലെ ഇ.ഡിയുടെ പ്രത്യേക കോടതിയിൽ ഹാജരാക്കും. പഞ്ചാബിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാനായി രാഹുൽ ഗാന്ധി പഞ്ചാബിലെത്തുന്നതിന് രണ്ട് ദിവസം മുമ്പാണ് ചന്നിയുടെ സഹോദരനെ ഇ.ഡി അറസ്റ്റ് ചെയ്തിരിക്കുന്നത്. 2018 മാർച്ച് ഏഴിനാണ് ഹണിയുടെ പേരിൽ പഞ്ചാബ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 21(1), 4(1) മൈൻസ് ആൻഡ് മിനറൽസ് (റെഗുലേഷൻസ് ഓഫ് ഡെവലപ്‌മെന്റ്) ആക്ട്, 1957, സെക്ഷൻ 379, 420, 465, 467, 468, 471 എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ED രജിസ്റ്റർ ചെയ്തത്. “പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് വേളയിൽ മമതാ ബാനർജിയുടെ ബന്ധുക്കളും ഇതുപോലെ ആക്രമിക്കപ്പെട്ടു. പഞ്ചാബിൽ ഇഡിയും ഇതേ രീതിയാണ് പിന്തുടരുന്നത്,” മൊഹാലിയിൽ ഇഡി റെയ്ഡുകളിൽ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിപറഞ്ഞു

You might also like

-