49 സൈനികരുടെ ജീവൻ വെടിഞ്ഞ പുൽവാമ ഭീകരാക്രമണത്തിനു ഒരാണ്ട്

ജമ്മു കാശ്മീർ ഡിവൈഎസ്പി ദേവീന്ദർ സിങ് ഭീകരരോടൊപ്പം അറസ്റ്റിലായതോടെ പുൽവാമ ആക്രമണത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് വിവിധ പാർട്ടികൾ ആരോപിക്കുന്നുണ്ട്

0

ഡൽഹി :രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണം ഉണ്ടായിട്ട് ഒരു വർഷം തികഞ്ഞു. ജമ്മുകാശ്മീരിലെ അവന്തിപുരയിൽ വെച്ച് സി.ആർ.പി.എഫ് ജവാന്മാർ സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ 49 സൈനികരുടെ ജീവൻ നഷ്ടപ്പെട്ടു. ആക്രമണത്തിനു പിന്നിൽ ജയ്ഷേ മുഹമ്മദ്‌ എന്ന ഭീകര സംഘടന ആയിരുന്നു.
ഒരാണ്ട് പിന്നിട്ടിട്ടും സംഭവത്തിലെ ദുരുഹതകൾ അവസാനിച്ചിട്ടില്ല. ജമ്മു കാശ്മീർ ഡിവൈഎസ്പി ദേവീന്ദർ സിങ് ഭീകരരോടൊപ്പം അറസ്റ്റിലായതോടെ പുൽവാമ ആക്രമണത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് വിവിധ പാർട്ടികൾ ആരോപിക്കുന്നുണ്ട്
കഴിഞ്ഞ വർഷം ഫെബ്രുവരി 14 ഉച്ചയ്ക്കു ശേഷമാണ് സിആർപിഎഫ് ജവാൻമാർ സഞ്ചരിച്ച വാഹനങ്ങളിൽ ആക്രമണം നടത്തിയത്.

ചാവേർ ഓടിച്ച കാറിൽ 100 കിലോഗ്രാം സ്ഫോടക വസ്തുക്കളാണുണ്ടായിരുന്നത്. ഉഗ്രസ്ഫോടനത്തിൽ കാറും ബസും തിരിച്ചറിയാനാവാത്തവിധം തകർന്നു.പിന്നീട് . വാഹനവ്യൂഹത്തിനു നേരെ വെടിവയ്പുമുണ്ടായി.മലയാളിയായ വസന്തകുമാർ അടക്കം 49 ജവാന്മാർ ആണ് അന്ന് കൊല്ലപ്പെട്ടത്.പുൽവാമ സ്വദേശി ആദിൽ അഹമ്മദായിരുന്നു ചാവേർ. ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റ ജയ്ഷെ മുഹമ്മദ്, ചാവേറിന്റെ വിഡിയോ പുറത്തുവിട്ടു.

ലോകസഭ തെരെഞ്ഞെടുപ്പിനു രണ്ടു മാസം മുൻപ് നടന്ന ഈ ആക്രമണം രാഷ്ട്രീയമായ പല ചർച്ചകൾക്കും വഴി തെളിച്ചു.പിന്നീട് 12 ദിവസത്തിനു ശേഷം പാകിസ്ഥാൻ ബാലകോട്ട് ആക്രമിച്ചത് രാഷ്ട്രീയ പരമായ നേട്ടമാക്കാൻ ശ്രമിച്ചതും രാജ്യം ചർച്ച ചെയ്തു.
പുൽവാമയിലെ ഓർമ്മകൾക്കു ഒരു വർഷം തികയുമ്പോഴും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ ഉണ്ട്.സിആർപിഎഫ് ജവാൻമാരെ വാഹനങ്ങളിൽ കൊണ്ടുപോകുമ്പോൾ പാലിക്കേണ്ടിയിരുന്ന സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിരുന്നു.

ചാവേറായ ആദിലിന് ഇത്രയധികം സ്ഫോടകവസ്തുക്കൾ എവിടെനിന്നു ലഭിച്ചുവെന്നതിന് ഇനിയും ഉത്തരം ലഭിച്ചിട്ടില്ല.ഏറ്റവും ഒടുവിൽ ജമ്മു കാശ്മീർ ഡിവൈഎസ്പി ദേവീന്ദർ സിങ് ഭീകരരോടൊപ്പം അറസ്റ്റിലായ സംഭവത്തിൽ പ്രതികരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകാത്തതും ദുരൂഹത വർധിപ്പിക്കുന്നു.ഇതോടെ ദേവീന്ദർ സിംഗിന് പുൽവാമ ആക്രമണത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് വ്യക്തമായതായി വിവിധ പാർട്ടികൾ ആരോപിക്കുന്നുണ്ട്.

You might also like

-