പത്തനംതിട്ട ജില്ലാ സ്കൂൾ കായിക മേളയുടെ ഉത്ഘാടന വേദിയിൽ കായികദ്ധ്യാപക സംഘടനകളുടെ പ്രതിഷേധം .
കായികാധ്യാപകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ നൽകിയ ഉറപ്പ് പാലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.
പത്തനംതിട്ട : കേരളാ പ്രൈവറ്റ് സ്കൂൾ ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചേഴ്സ് അസോസിയേഷനും, ഡിപ്പാർട്ട്മെന്റൽ ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചേഴ്സ് അസോസിയേഷനും സംയുക്തമായാണ് പത്തനംതിട്ട ജില്ലാ സ്ക്കുൾ കായികമേള യുടെ ഉത്ഘാടന വേദിയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. കായിക മേളകളുടെ നടത്തിപ്പ് സംബന്ധിച്ച് ഉണ്ടാകുന്ന മുഴുവൻ പ്രശ്നങ്ങളുടേയും ഉത്തരവാദിത്വം കായികാധ്യാപകരെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതായി ആരോപിച്ചും കായികാധ്യാപകർ വർഷങ്ങളായി നേരിടുന്ന അവഗണനയും രണ്ടാം തരം പരിഗണനയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് പ്രൈവറ്റ് സ്ക്കുൾ ഫിസിക്കൻ എഡ്യുക്കേഷൻ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആർ ഡി പ്രകാശ് പറഞ്ഞു.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കായികാധ്യപക സംഘടനകൾ 2017 ൽ സമരം നടത്തിയതിനെ തുടർന്ന് വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശപ്രകാരം പൊതു വിദ്യാഭ്യാസ ഡയറക്ടറുമായി നടത്തിയ ചർച്ചയിൽ നൽകിയ ഉറപ്പുകൾ ഒന്നും പാലിക്കപ്പെട്ടില്ലെന്നും ആർ ഡി പ്രകാശ് പറഞ്ഞു. കായികാധ്യാവകർക്ക് H SA, UPSA പദവി അനുവദിച്ച് നൽകി ജനറൽ അദ്ധ്യാപകരായി പരിഗണിക്കണമെന്നും കായികാധ്യാപകരുടെ സേവനം ഏറ്റവും ആവശ്യമായ ഹയർ സെക്കന്ററി വിഭാഗത്തിൽ ഹൈസ്ക്കുക ലെ കായികാധ്യാപകർക്ക് പ്രമോഷൻ നൽകി നിയമികണമെന്നും പ്രതിഷേധ സമരക്കാർ ആവശ്യപ്പെട്ടു.