പത്തനംതിട്ടയില്‍ ആറു പേരെക്കൂടി ഐസൊലോഷനില്‍ പ്രവേശിപ്പിച്ചു
ത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 17 പേരും ജില്ലാ ആശുപത്രിയില്‍ 10 പേരും തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കല്‍ കോളേജിലെ ഓരാളുമുള്‍പ്പെടെ 28 പേരാണ് ജില്ലയില്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ക്കഴിയുന്നത്
പത്തനംതിട്ട:ജില്ലയിൽ പുതുതായി ആറു പേരെക്കൂടി ആശുപത്രിയില്‍ ഐസൊലോഷനില്‍ പ്രവേശിപ്പിച്ചു. വീടുകളില്‍ നിരീക്ഷണത്തില്‍ക്കഴിയുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. അതേസമയം, രണ്ടു ദിവസമായി പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോർട്ട് ചെയ്യാത്തത് പ്രതിരോധ പ്രവർത്തനങ്ങള്‍ക്ക് ഊർജം പകർന്നിട്ടുണ്ട്.പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 17 പേരും ജില്ലാ ആശുപത്രിയില്‍ 10 പേരും തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കല്‍ കോളേജിലെ ഓരാളുമുള്‍പ്പെടെ 28 പേരാണ് ജില്ലയില്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ക്കഴിയുന്നത്. 1237 പേർ വീടുകളിലും നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 148 പേർ ഹൈ റിസ്ക് കോണ്ടാക്ടിലുളളവരാണ്. ഇത് വരെ 63 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 31 പേരുടെ പരിശോധനാ ഫലം ഇനിയു ലഭിക്കാനുണ്ട്.രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനിലയില്‍ ആശങ്കവേണ്ടെന്നും അധികൃതർ വ്യക്തമാക്കി.
മീനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും .നിലവിലെ സാഹചര്യത്തിൽ ശബരിമലയിലേക്ക് ആളുകള്‍ വരാതിരിക്കുന്നതാണ് നല്ലതെന്നും ഇതുസംബന്ധിച്ച് ഇതര സംസ്ഥാനങ്ങള്‍ക്ക് നിർദേശം നല്‍കിയതായും കലക്ടർ അറിയിച്ചു.രണ്ടു ദിവസമായി ജില്ലയിൽ പോസിറ്റീവ് കേസുകള്‍ റിപ്പോർട്ട് ചെയ്യാത്തത് പ്രതീക്ഷയോടെയാണ് ജില്ലാഭരണകൂടവും ആരോഗ്യ വകുപ്പും കാണുന്നത്.