കിറ്റക്‌സ് എംഡി സാബു ജേക്കബിനെതിരെ പി ടി തോമസ് എംഎൽ എ മാനനഷ്ടത്തിന് കേസ്

കമ്പനിയ്ക്കെതിരെ ശക്തമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട് സാബു ജേക്കബിന് വക്കീൽ നോട്ടീസ് നൽകിയിട്ടുണ്ട്.

0

കൊച്ചി : കിറ്റക്‌സ് എംഡി സാബു ജേക്കബിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്ത് പിടി തോമസ് എംഎൽ.എ  ഒരു കോടി രൂപ നഷ്ടപരിഹാരമായി വേണമെന്നാണ് എംഎൽയുടെ ആവശ്യം. കമ്പനിയ്ക്കെതിരെ ശക്തമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട് സാബു ജേക്കബിന് വക്കീൽ നോട്ടീസ് നൽകിയിട്ടുണ്ട്. കിറ്റെക്സിനെ ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തുന്ന രാഷ്ട്രീയ നേതാക്കളിൽ പിടി തോമസും ഉൾപ്പെട്ടിട്ടുണ്ടെന്ന് സാബു ജേക്കബ് ആരോപിച്ചിരുന്നു. ഈ ആരോപണം സൽപ്പേരിന് കളങ്കം വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎൽഎ നിയമ നടപടി സ്വീകരിച്ചിരിക്കുന്നത്.

വളർച്ചയുടെ ഘട്ടത്തിൽ ഒരു കമ്പനി സ്വന്തം നാട്ടിൽ നിൽക്കണമെന്നില്ല. അതിനാലാണ് തെലങ്കാനയിലേയ്ക്ക് പോയതെന്ന് തോമസ് പ്രതികരിച്ചു. നേരത്തെ ശ്രീലങ്കയിൽ പോകുമെന്ന് പ്രഖ്യാപിച്ച സാബു പോയിക്കണ്ടില്ല. കേരളത്തിൽ തുടരണമെന്ന് ആവശ്യപ്പെട്ട് വ്യവസായ മന്ത്രി കാല് പിടിച്ചിരുന്നു. എന്നാൽ ഇത് ചെവിക്കൊണ്ടില്ല. ഉന്നയിച്ച പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്നും തോമസ് പ്രതികരിച്ചു. കിഴക്കമ്പലത്തെ കിറ്റെക്സ് കമ്പനി ബ്ലീച്ചിംഗ് യൂണിറ്റിൽ നിന്നും പുറന്തള്ളുന്ന മാലിന്യം കടമ്പ്രയാറിലേക്കാണ് ഒഴുക്കുന്നതാണ് തോമസിന്റെ പരാതി.ഇന്നലെയാണ് തെലങ്കാന സർക്കാരുമായി ചേർന്ന് 1000 കോടിയുടെ നിക്ഷേപം നടത്താൻ കിറ്റെക്സ് ധാരണയിൽ എത്തിയത്. നേരത്തെ ഈ നിക്ഷേപ പദ്ധതി കേരളത്തിൽ നടത്താനായിരുന്നു കമ്പനിയുടെ തീരുമാനം. എന്നാൽ സംസ്ഥാന സർക്കാരിന്റെ നിരന്തര വേട്ടയാടലിന്റെ ഫലമായി തീരുമാനം കിറ്റെക്സ് പിൻവലിക്കുകയായിരുന്നു.

You might also like

-