പി എസ് സി കോഴ: “പണം ആര്‍ക്ക് എപ്പോൾ എവിടെ വച്ച് കൊടുത്തെന്ന് വ്യക്തമാക്കണം” സിപിഐഎമ്മിനെ വെല്ലുവിളിച്ച് പ്രമോദ് കോട്ടൂളി

തനിക്കെതിരെ നടപടിയെടുത്ത പാര്‍ട്ടി കോഴ വിവാദത്തില്‍ തെളിവ് തരണമെന്നും അദ്ദേഹം അമ്മയോടൊപ്പം മാധ്യമങ്ങളോട് പ്രതികരിച്ചു

0

കോഴിക്കോട്: പി എസ് സി കോഴ വിവാദത്തില്‍ സിപിഐഎമ്മിനെ വെല്ലുവിളിച്ച് ആരോപണ വിധേയനായ പ്രമോദ് കോട്ടൂളി. തനിക്കെതിരെ നടപടിയെടുത്ത പാര്‍ട്ടി കോഴ വിവാദത്തില്‍ തെളിവ് തരണമെന്നും അദ്ദേഹം അമ്മയോടൊപ്പം മാധ്യമങ്ങളോട് പ്രതികരിച്ചു. വിഷയത്തില്‍ കോഴിക്കോട് ടൗണ്‍ ഏരിയാ കമ്മിറ്റിയംഗമായ പ്രമോദിനെ പുറത്താക്കാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘ആരോപണത്തില്‍ അടിസ്ഥാനമില്ല. ഇത് എന്റെ അമ്മയെ ബോധ്യപ്പെടുത്തണം. മകനായിട്ടാണ് ഞാന്‍ സഖാവായത്. ആരോടും ഒരു രൂപ പോലും വാങ്ങിയിട്ടില്ല. ഉണ്ടെങ്കില്‍ പാര്‍ട്ടി തെളിവ് തരണം. ആരോടെങ്കിലും പണത്തിനായി ഞാന്‍ സംസാരിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ തെളിവ് പാര്‍ട്ടി തരണം. എനിക്ക് റിയല്‍ എസറ്റേറ്റ് മാഫിയയുമായി യാതൊരു ബന്ധവുമില്ല. ഒരു റിയല്‍ എസ്‌റ്റേറ്റ് കച്ചവടം പോലും നടത്തിയിട്ടില്ല. ഉണ്ടെങ്കില്‍ പാര്‍ട്ടി ബോധ്യപ്പെടുത്തണം.’- അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി ആരോപിക്കുന്നതുപോലെ താന്‍ 22 ലക്ഷം ആര്‍ക്ക് കൊടുത്തു, ആര്‍ക്ക് വാങ്ങി എന്നത് തെളിയിക്കണം. അത് തനിക്ക് എന്റെ അമ്മയെ ബോധ്യപ്പെടുത്തണം. ഇതുമായി ബന്ധപ്പെട്ട ഗൂഡാലോചന പുറത്തുകൊണ്ടു വരണം. ഈ സംഭവത്തില്‍ പരാതി നല്‍കിയ ചേവായൂര്‍ സ്വദേശി ശ്രീജിത്തിന്റെ വീട്ടിന് മുന്നില്‍ അമ്മയ്‌ക്കൊപ്പം കുത്തിയിരിപ്പ് സമരം നടത്തുമെന്നും പ്രമോദ് പറഞ്ഞു.

You might also like

-