സ്ത്രീകളുടെ നേത്രത്തിൽ അര്‍ദ്ധരാത്രിയില്‍ സുപ്രീംകോടതിക്ക് മുന്നില്‍ പ്രതിഷേധം

0

പൗരത്വ നിയമ ഭേദഗതിക്കെതിരെ അര്‍ദ്ധരാത്രിയില്‍ സുപ്രീംകോടതിക്ക് മുന്നില്‍ പ്രതിഷേധം. സ്ത്രീകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.പൗരത്വ ഭേദഗതിക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പ്രതിഷേധം. രാത്രി 11 മണിയോടെയാണ് 50ലധികം വരുന്ന സ്ത്രീകളുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ കോടതിക്ക് മുന്നില്‍ എത്തിയത്. ഭഗവന്‍ റോഡിന് മുന്നില്‍ കുത്തിയിരുന്ന പ്രതിഷേധക്കാരെ പൊലീസ് നീക്കി. ഒരാളെ കസ്റ്റഡിയിലെടുത്തു. മറ്റുള്ളവരെ വിട്ടയച്ചതായി പൊലീസ് അറിയിച്ചു.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് 133 ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ എത്തിയിരിക്കുന്നത്. സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ഇത് ആദ്യമായാണ് ഒരു കേസില്‍ ഇത്രയും അധികം ഹര്‍ജികള്‍ വരുന്നത്. നിയമ ഭേദഗതി ഭരണഘടനവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സ്യൂട്ട് ഹര്‍ജി ഇന്നത്തെ പരിഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

You might also like

-