മദർ ജനറൽ സ്ഥലം കന്യാസ്ത്രീകള്‍ മഠത്തില്‍ തുടരും; ഐക്യദാര്‍ഢ്യ സമ്മേളനത്തിനിടെ പ്രതിഷേധം

സിസ്റ്റര്‍ അനുപമ സംസാരിച്ചതിന് തൊട്ടു പിന്നാലെയാണ് ഫ്രാങ്കോ അനുകൂലികള്‍ പ്രതിഷേധം ആരംഭിച്ചത്. വളരെ കുറച്ച് പൊലീസുകാര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. പതിനഞ്ച് മിനുറ്റോളം നീണ്ട പ്രതിഷേധത്തിനൊടുവില്‍ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കുകയായിരുന്നു.കന്യാസ്ത്രീമാരുള്‍പ്പടെ നിരവധിപേര്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു

0

കോട്ടയം :ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീകള്‍ക്ക് മഠത്തില്‍ തുടരാന്‍ അനുമതി. ജലന്ധര്‍ രൂപതയുടെ ചുമതലയുള്ള അഡ്മിനിസ്‌ട്രേറ്ററാണ് അനുമതി നല്‍കിയത്. തന്റെ അനുമതിയില്ലാതെ സ്ഥലം മാറ്റരുതെന്നും അഡ്മിനിസ്‌ട്രേറ്ററുടെ നിര്‍ദേശമുണ്ട്. അതേസമയം കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സേവ് അവര്‍ സിസ്റ്റേഴ്‌സ് സംഘടിപ്പിച്ച സമ്മേളനത്തിനിടെ സഭയെ കന്യാസ്ത്രീകൾ അപമാനിക്കുന്നതായി ആരോപിച്ചു ചിലർ പ്രതിഷേധവുമായെത്തി.

കോട്ടയം പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനത്തു സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സമ്മേളനത്തിനിടെയാണ് ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ ബാനറുകളുമായി പ്രതിഷേധിക്കാനെത്തിയത്. ഇതേ തുടര്‍ന്നു ഇരു വിഭാഗങ്ങളും തമ്മില്‍ രൂക്ഷമായ വാക്കേറ്റവും ഉന്തും തള്ളും നടന്നു.സിസ്റ്റര്‍ അനുപമ സംസാരിച്ചതിന് തൊട്ടു പിന്നാലെയാണ് പ്രതിഷേധം ആരംഭിച്ചത്. വളരെ കുറച്ച് പൊലീസുകാര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. പതിനഞ്ച് മിനുറ്റോളം നീണ്ട പ്രതിഷേധത്തിനൊടുവില്‍ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കുകയായിരുന്നു.
കന്യാസ്ത്രീമാരുള്‍പ്പടെ നിരവധിപേര്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു. സത്യത്തിന് വേണ്ടി മരണവരെ നിലനില്‍ക്കുമെന്നും പ്രലോഭനങ്ങളില്‍ വീഴില്ലെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.

കന്യാസത്രീകള്‍ക്കെതിരായ പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക, ഫ്രാങ്കോ മുളയ്ക്കലിനെ ബിഷപ്പായി തുടരാന്‍ അനുവദിക്കരുത് തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സേവ് ഔര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. ഫ്രാങ്കോ മുളയ്ക്കലിനെ ജലന്തര്‍ രൂപതയില്‍ നിന്നും മാത്രമാണ് പുറത്താക്കിയിരിക്കുന്നതെന്നും ബിഷപ്പ് സ്ഥാനത്ത് തുടരുന്ന ഫ്രാങ്കോയെ തരം താഴ്ത്തണമെന്നും സേവ് ഔര്‍ സിസ്‌റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ പറയുന്നു. സൂചന സമരമെന്ന നിലയിലായിരുന്നു കോട്ടയത്ത് ഇന്ന് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്

You might also like

-