ക്ലൈമെറ്റ് ചെയ്ഞ്ച് ആദ്യം, പിന്നീട് ഹോംവര്‍ക്ക്, ചിക്കാഗോ വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്കരിച്ച് പ്രകടനം നടത്തി
അധികാരത്തിലിരിക്കുന്നവര്‍, മുതിര്‍ന്ന തലമുറക്കാര്‍ ഭാവി തലമുറക്കുവേണ്ടി എന്തെങ്കിലും ചെയ്യുന്നതിന് ബാധ്യസ്ഥരാണെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ചിക്കാഗോ “ക്ലൈമറ്റ് ചെയ്ഞ്ച്’വിഷയം ചര്‍ച്ച ചെയ്ത് അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളില്‍ സമ്മര്‍ദ്ദം ചെലുത്തുക എന്ന ലക്ഷ്യം നിറവേറ്റുന്നതിന് ചിക്കാഗൊയിലെ നിരവധി ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ്സുകള്‍ ബഹിഷ്ക്കരിച്ചു പ്രകടനം നടത്തി.
മെയ് 3 വെള്ളിയാഴ്ച ക്ലാസു ബഹിഷ്ക്കരിച്ച വിദ്യാര്‍ത്ഥികള്‍ ഗ്രാന്റ് പാര്‍ക്കിലൂടെ നയിച്ച പ്രകടനത്തില്‍ (Climate Change First)(Home Work Later) എന്ന മുദ്രാവാക്യം എഴുതിയ പ്ലാക്കാര്‍ഡുകള്‍ ഉയര്‍ത്തി പിടിച്ചിരുന്നു. കാര്‍ബന്‍ എമിഷന്‍, ഗ്രീന്‍ ഹൗസ് ഗ്യാസസ്, കോര്‍പറേറ്റ് ഗ്രീസ്, മെല്‍ട്ടിങ്ങ് ആര്‍കിട്ട്‌ഐസ് തുടങ്ങിയ ഗൗരവകരമായ പ്രശ്‌നങ്ങള്‍ പഠിച്ചു പരിഹാരം കണ്ടെത്തണമെന്ന് പ്രകടനക്കാര്‍ ആവശ്യപ്പെട്ടു.
അധികാരത്തിലിരിക്കുന്നവര്‍, മുതിര്‍ന്ന തലമുറക്കാര്‍ ഭാവി തലമുറക്കുവേണ്ടി എന്തെങ്കിലും ചെയ്യുന്നതിന് ബാധ്യസ്ഥരാണെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഇപ്പോള്‍ പ്രതികരിക്കാതിരുന്നാല്‍ യുവതലമുറയുടെ ഭാവി അപകടകരമായ സ്ഥിതിയിലേക്കെത്തിചേരുമെന്നും വിദ്യാര്‍ത്ഥികള്‍ മുന്നറിയിപ്പുനല്‍കി.
യോഗത്തെ അഭിസംബോധന ചെയ്തു പ്രസംഗിച്ച സെനറ്റര്‍ ഡിക്ക് ഡര്‍ബിന്‍ കാലാവസ്ഥാ വ്യതിയാനത്തില്‍ നടപടികളെടുക്കാതെ അലസത പ്രകടിപ്പിക്കുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിനേയും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയേയും നിശിതമായി വിമര്‍ശിച്ചു.
യു.എസ്. യൂത്ത് ക്ലൈമറ്റ് സ്‌ട്രൈക്ക് ലീഡര്‍ ഇസബല്ല ജോണ്‍സണ്‍ പ്രകടനക്കാരെ അഭിസംബോധന ചെയ്തു