പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി
പരിക്കേറ്റ രണ്ട് യുവാക്കൾ കൂടി ആശുപത്രിയില്‍ മരണമടഞ്ഞു. ഈശ്വർ നായക്, അബ്ദുല്‍ ആലിം എന്നിവരാണ് മരിച്ചത്.
ഗുവാഹത്തി: അസമിലെ ഗുവാഹത്തിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ പോലീസിന്റെ നരനായാട്ട് വ്യാഴാഴ്ച പൊലീസ് നടത്തിയ വെടിവയ്പിൽ മരിച്ചവരുടെ എണ്ണം നാലായി ഉയർന്നു. പരിക്കേറ്റ രണ്ട് യുവാക്കൾ കൂടി ആശുപത്രിയില്‍ മരണമടഞ്ഞു. ഈശ്വർ നായക്, അബ്ദുല്‍ ആലിം എന്നിവരാണ് മരിച്ചത്. നായക് ശനിയാഴ്ച രാത്രി മരിച്ചുവെന്നും അബ്ദുൽ ആലിം ഞായറാഴ്ച രാവിലെ അന്തരിച്ചുവെന്നും ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് രാമൻ താലൂക്ദാർ പറഞ്ഞു.
ജി.എസ് റോഡിലെ ഡൗൺ ടൗൺ ആശുപത്രിക്ക് സമീപം പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവച്ചപ്പോഴാണ് നായകിന് വെടിയേറ്റത്. ലോഖ്രയിലെ ലാലുങ് ഗാവിൽ വെച്ചാണ് ആലിമിന് വെടിയേറ്റത്. പ്രതിഷേധക്കാർക്കെതിരായ പൊലീസ് ആക്രമണത്തെത്തുടർന്ന് 26 പേരെ പരിക്കുകളോടെ സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഹതിഗാവിൽ വെടിയേറ്റ സാം സ്റ്റാഫോർഡ് എന്ന 17 കാരൻ മരിച്ചു. വയറിൽ വെടിയേറ്റ ദീപഞ്ജൽ ദാസാണ് മരിച്ച മറ്റൊരാള്‍. പ്രതിഷേധക്കാർക്ക് നേരെ നടത്തിയ വെടിവയ്പിനെ പൊലീസ് ന്യായീകരിക്കുന്നുണ്ട്. ക്രമസമാധാന പാലനത്തിന് ഈ നടപടി ആവശ്യമായിരുന്നുവെന്നാണ് എ.ഡി.ജി.പി ജി.പി സിങിന്റെ പ്രതികരണം. ഗുവാഹത്തിയിൽ കഴിഞ്ഞ രണ്ട് ദിവസമായി വിവിധ പ്രദേശങ്ങളിൽ അക്രമികൾ നിയമവിരുദ്ധ പ്രവൃത്തികൾ നടത്തി വരികയാണെന്നും സിങ് പറഞ്ഞു. അസമിലുടനീളം 1,406 പേരെ പ്രിവന്റീവ് ഡിറ്റൻഷനിൽ പ്രവേശിപ്പിച്ചതായി ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അസമിലെ ഗുവാഹത്തിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ വ്യാഴാഴ്ച പൊലീസ് നടത്തിയ വെടിവയ്പിൽ മരിച്ചവരുടെ എണ്ണം നാലായി ഉയർന്നു. പരിക്കേറ്റ രണ്ട് യുവാക്കൾ കൂടി ആശുപത്രിയില്‍ മരണമടഞ്ഞു. ഈശ്വർ നായക്, അബ്ദുല്‍ ആലിം എന്നിവരാണ് മരിച്ചത്. നായക് ശനിയാഴ്ച രാത്രി മരിച്ചുവെന്നും അബ്ദുൽ ആലിം ഞായറാഴ്ച രാവിലെ അന്തരിച്ചുവെന്നും ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് രാമൻ താലൂക്ദാർ പറഞ്ഞു.