അരികൊമ്പനെതിരെ തമിഴ്‌നാട്ടിലും സമരം , മണിമുത്താര്‍ വനത്തില്‍ തുറന്നുവിടുന്നതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ റോഡ് ഉപരോധിച്ചു
അരികൊമ്പനെ മണിമുത്താറില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ മാഞ്ചോല എന്ന സ്ഥലത്ത് അരിക്കൊമ്പനെ തുറന്നുവിടുമെന്നാണ് വനംവകുപ്പ് അറിയിച്ചിട്ടുള്ളത്
മണിമുത്താര്‍ | അക്രമകാരിയായ അരിക്കൊമ്പനെ വനമേഖലയില്‍ തുറന്നുവിടുന്നതിനെതിരേ തമിഴ്‌നാട്ടില്‍ പ്രതിഷേധം. മയക്കുവെടിവെച്ച് പിടികൂടിയ ആനയെ കളക്കാട് മുണ്ടന്‍തുറൈ കടുവാസങ്കേതത്തിലെ മണിമുത്താര്‍ വനത്തില്‍ തുറന്നുവിടുന്നതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ രംഗത്തെത്തി. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ മുദ്രാവാക്യംവിളികളുമായി തടഞ്ഞതിനെ തുടര്‍ന്ന് പ്രതിഷേധക്കാരെ പോലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി.ആനയ്ക്ക് പെട്ടെന്നുതന്നെ ഇവിടെയുള്ള സ്വകാര്യ തോട്ടങ്ങളിലേക്കും തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളിലേക്കും എത്താനാകുമെന്നും ഇവർ കുറ്റപ്പെടുത്തി.
അരികൊമ്പനെ മണിമുത്താറില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ മാഞ്ചോല എന്ന സ്ഥലത്ത് അരിക്കൊമ്പനെ തുറന്നുവിടുമെന്നാണ് വനംവകുപ്പ് അറിയിച്ചിട്ടുള്ളത് . എന്നാല്‍ മണിമുത്താറില്‍നിന്ന് വനമേഖലയായ മാഞ്ചോലയിലേക്ക് എത്താന്‍ വാഹനം പോകുന്ന വഴിയില്ലെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. അഞ്ച് കിലോമീറ്റര്‍ വരെ മാത്രമാണ് വാഹനഗതാഗതം സാധിക്കുകയെന്നും അവിടെ തുറന്നുവിടാനാണ് വനംവകുപ്പ് ശ്രമിക്കുന്നതെന്നുമാണ് ജനങ്ങളുടെ ആരോപണം.ആനയെ ഈ പ്രദേശത്തു തുറന്നുവിട്ടാൽ അരികൊമ്പൻ വീണ്ടു നാട്ടിലെത്തുമെന്നും ജനജീവിതത്തിന് ഭീക്ഷണിയായി മാറുമാണെന്നുമാണ് നാട്ടുകാര് പറയുന്നത്
നാട്ടുകാര്പോ സംഘടിച്ചെത്തിയതോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉണ്ടാകുന്നതു കണക്കിലെടുത്തു പോലീസും സഥലത്തെത്തി തുരടർന്നു പോലീസിന്റെ സനിത്യത്തിൽ വനംവകുപ്പുമായി ജനങ്ങള്‍ ചര്‍ച്ചനടത്തിയെങ്കിലും പ്രതിഷേധക്കാര്‍ ഉന്നയിച്ച ആശങ്കയ്ക്ക് മറുപടി നല്‍കാന്‍ വനം വകുപ്പിനായില്ല . സമവായത്തിലെത്താന്‍ കഴിയാതെ വരുകയും തുടര്‍ന്ന് ജനങ്ങള്‍ മുദ്രാവാക്യം വിളികളുമായി വഴിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. അക്രമകാരിയായ അരികൊമ്പനെ ഇവിടെ എത്തിച്ചാൽ കനത്ത പ്രതിക്ഷേധം സംഘടിപ്പിക്കുമെന്ന് നാട്ടുകാർ വ്യ്കതമാക്കി
കമ്പത്ത് ജനവാസ മേഖലയിലേക്കിറങ്ങിയതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച പുലര്‍ച്ചെ തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടിയത്. തുടര്‍ന്ന് മണിമുത്താര്‍ വനമേഖലയില്‍ തുരന്നുവിടാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ആനിമല്‍ ആംബുലന്‍സില്‍ 18 മണിക്കൂറോളം നീണ്ട യാത്രയ്ക്കൊടുവിലാണ് ആനയെ മണിമുത്താര്‍ വനമേഖലയിലേക്കെത്തിക്കുകയായിരുന്നു.
അരിക്കൊമ്പനെ ഇന്നുതന്നെ ഉള്‍വനത്തില്‍ തുറന്നുവിടും. ആനയെ ഇന്ന് തുറന്നുവിടേണ്ടെന്ന് നേരത്തെ മദ്രാസ് ഹൈക്കോടതി നിർദേശിച്ചെങ്കിലും ആനയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് കോടതി അനുമതി നൽകുകയായിരുന്നു.കളക്കാട് മുണ്ടന്‍തുറൈ കടുവാസങ്കേതത്തിലെ മണിമുത്താര്‍ വനമേഖലയിലാണ് തുറന്നുവിടുക. അരിക്കൊമ്പനെ തുറന്നുവിടരുതെന്ന് ആവശ്യപ്പെട്ട് തേനി സ്വദേശിയായ ഗോപാല്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ നിര്‍ദേശം.അരിക്കൊമ്പനെ തിരുനെൽവേലി ജില്ലയിലെ അംബാസമുദ്രത്തിലെ കളക്കാട് കടുവാ സങ്കേതത്തിൽ മെഡിക്കൽ സംഘത്തിന്റെപരിശോധനയ്ക്കു ശേഷമാണ് തുറന്നുവിട്ടത്. അരിക്കൊമ്പൻ ആനയെപൊതുജനങ്ങൾക്കു ശല്യമുണ്ടാകാത്ത വിധം സംരക്ഷിത വനമേഖലയിലേക്കു മാറ്റുമെന്നു തമിഴ്നാട് സർക്കാർ മദ്രാസ് സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. തേനിയിൽനിന്ന് 200 കിലോമീറ്റർ അകലെയാണ് മുണ്ടൻതുറൈ.