വിദ്വേഷ പ്രസംഗ കേസിൽ പി.സി.ജോർജിനെതിരെ തെളിവ് ശേഖരണം ജാമ്യം അനുവദിച്ചതിനെതിരെ പ്രോസിക്യൂഷൻ അപ്പീൽ ?
വീഡിയോ ദൃശ്യങ്ങൾ,സ്ഥല വിവരം,സംഘാടന വിവരം എന്നിവ പോലീസ് ഇതിനോടകം തന്നെ ശേഖരിച്ചിട്ടുണ്ട്
തിരുവനന്തപുരം | വിദ്വേഷ പ്രസംഗ കേസിൽ പി.സി.ജോർജിനെതിരെ തെളിവ് ശേഖരണം നടപടികളുമായി മുന്നോട്ടു പോവുകയാണ് പോലീസ്.അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലായിരുന്നു പി.സി.ജോർജ്ജിന്റെ വിവാദ പ്രസംഗം എന്നതിനാൽ സാക്ഷി മൊഴി എന്ന സാധ്യത പോലീസ് കാര്യമാക്കുന്നില്ല.എന്നാൽ മറ്റു തെളിവുകൾ പരമാവധി ശേഖരിക്കുന്നുമുണ്ട്.വീഡിയോ ദൃശ്യങ്ങൾ,സ്ഥല വിവരം,സംഘാടന വിവരം എന്നിവ പോലീസ് ഇതിനോടകം തന്നെ ശേഖരിച്ചിട്ടുണ്ട്.കൂടാതെ ശക്തമായ വകുപ്പുകൾ ചുമത്തിയിട്ടും കോടതി ജാമ്യം അനുവദിച്ചതിനാൽ നിയമസാധ്യതകളും പൊലീസ് തേടുന്നു.മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത പി സി ജോര്‍ജിന് ഉപാധികളോടെയാണ് ഇന്നലെ ജാമ്യം നൽകിയത്.. മതവിദ്വേഷ പരാമർശങ്ങൾ നടത്തരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. വഞ്ചിയൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്.
പി.സി.ജോർജ്ജിന് ജാമ്യം അനുവദിച്ച ജുഡീഷ്യൽ ഫാസ്റ്റ് കഌസ് മജിസ്‌ട്രേറ്റ് കോടതി കർശന ജാമ്യ വ്യവസ്ഥകൾ വെച്ചിരുന്നു.ഏതെങ്കിലും വേദികളിൽ അത് ലംഘിക്കപ്പെടുന്നോയെന്നും പോലീസ് നിരീക്ഷിച്ച വരികയാണ്.കോടതി അവധിയായതിനാൽ ചൊവ്വാഴചയാകും ജാമ്യ ഉത്തരവിന്റെ പകർപ്പ് ലഭിക്കുക.അത് ലഭിച്ച ശേഷം അപ്പീൽ അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും.അതേ സമയം പി.സി.ജോർജ്ജിന്റെ അറസ്റ്റും തുടർന്നുണ്ടായ സംഭവങ്ങളും വലിയ രാഷ്ട്രീയ വിവാദമായിട്ടുണ്ട്. ബിജെപി പിന്തുണയടക്കം ലഭിച്ച സാഹചര്യത്തിൽ പി.സി.ജോർജ്ജിന്റെ തുടർ നീക്കങ്ങളും നിർണ്ണായകമാണ്. പി.സി ജോർജ്ജിന് ജാമ്യം അനുവദിച്ചതിനെതിരെ പ്രോസിക്യൂഷൻ അപ്പീൽ നൽകുന്നത് കൃത്യമായ നിയമോപദേശത്തിനു ശേഷം മാത്രമായിരിക്കും
ജാമ്യ ഉത്തരവിന്റെ പകർപ്പ് പരിശോധിച്ചു ജില്ലാ കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കാൻ ആണ് നീക്കം. .സർക്കാർ വാദം കേൾക്കാതെ ആണ് ജാമ്യം നൽകിയത് എന്നതും ഹർജിയിൽ ഉന്നയിക്കും.അതെ സമയം വിവാദമായ കേസിൽ മജിസ്‌ട്രേറ്റിന് മുന്നിൽ സർക്കാർ വാദം പറയേണ്ട പബ്ലിക് പ്രോസിക്യൂട്ടർ എത്താതിരുന്നതും ഇന്നും വിവാദം ആകും.പോലീസ് ആവശ്യപ്പെട്ടില്ല എന്ന എ പി പി യുടെ വിശദീകരണം പോലീസിന് തിരിച്ചടി ആണ്. ജോർജിന്റെ കാര്യത്തിൽ സർക്കാരിനെ സംശയത്തിൽ നിർത്താൻ ആണ് പ്രതിപക്ഷ നീക്കം