നിരോധനാജ്ഞ : യു.ഡി.എഫ് സംഘത്തെ പൊലീസ് നിലക്കലില്‍ തടഞ്ഞു
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങി യു.ഡി.എഫിലെ 9 കക്ഷിനേതാക്കളാണ് സംഘത്തിത്തിലുണ്ടായിരുന്നു
നിലക്കൽ :സന്നിധാനത്തെയും പരിസര പ്രദേശങ്ങളിലെയും നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമലയിലേക്ക് പുറപ്പെട്ട യു.ഡി.എഫ് നേതാക്കളെ നിലക്കലില്‍ പൊലീസ് തടഞ്ഞു. നിരോധനാജ്ഞ ലംഘിച്ച് പ്രതിപക്ഷ നേതാവടക്കമുള്ളവര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതിന് ശേഷമാണ് നേതാക്കളെ പൊലീസ് കടത്തിവിട്ടത്. പത്തനംതിട്ടയില്‍ യോഗം ചേര്‍ന്നതിന് ശേഷമാണ് നേതാക്കള്‍ എത്തിയത്.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങി യു.ഡി.എഫിലെ 9 കക്ഷിനേതാക്കളാണ് സംഘത്തിത്തിലുണ്ടായിരുന്നു നേതാക്കളെ അനുഗമിച്ച് നിരവധി പ്രവര്‍ത്തകരുംനിലയ്ക്കലിൽ എത്തിയിരുന്നു . നിരോധനാജ്ഞ ലംഘിക്കുകയാണെന്ന് പ്രഖ്യാപനം. മുഴുവനാളുകളെയും കടത്തിവിടാനാ കില്ലെന്നും ജനപ്രതിനിധികളെ മാത്രം കടത്തിവിടാമെന്നും പൊലീസ് അറിയിച്ചു . അത് അംഗീകരിക്കാനാവില്ലെന്ന് നേതാക്കളും വ്യക്തമാക്കി. പിന്നെ പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് സമരംതുടങ്ങി . നിൽക്കാലിൽ സുരക്ഷാ ചുമതലയുള്ള എസ് പി എസ് പി യതീഷ് ചന്ദ്രയുമായി യു ഡി ഫ് നേതാക്കൾ വാഗ്വാദത്തിലേർപ്പെട്ടു .നാമജപത്തോടൊപ്പം സര്‍ക്കാറിനെതിരായ മുദ്രാവാക്യവും. പത്ത് മിനിറ്റ് നീണ്ട പ്രതിഷേധത്തിനൊടുവില്‍ മുഴുവനാളുകളെയും കടത്തിവിടാമെന്ന് പൊലീസ് ഉമ്മന്‍ചാണ്ടിയെ അറിയിച്ചു.