പ്രിയങ്ക യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖമെന്ന് രാഹുല്‍
ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു പ്രിയങ്കയുടെ റോഡ്ഷോ. നൂറുകണക്കിനാളുകളാണ് ലക്നൌവിന്‍റെ നഗരമധ്യത്തില്‍ തടിച്ചുകൂടിയത്. ചുമതലയേറ്റെടുത്ത ശേഷമുള്ള പ്രിയങ്കയുടെ ആദ്യ പൊതുപരിപാടിക്കാണ് ഇതോടെ തുടക്കമായത്. ഉത്തര്‍പ്രദേശില്‍ നാല് ദിവസത്തെ പര്യടനമാണ് പ്രിയങ്കയുടേത്.
ലക്‌നൗ :അടുത്ത ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയായിരിക്കും കോണ്‍ഗ്രസിന്‍റെ മുഖമെന്ന് രാഹുല്‍ ഗാന്ധി. ലോക്സഭ തെരഞ്ഞെടുപ്പ് ഏറ്റവും അടുത്ത ലക്ഷ്യം മാത്രമാണെന്നും രാഹുല്‍ പറഞ്ഞു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ശേഷമുള്ള പ്രിയങ്കയുടെ ആദ്യ പൊതു പരിപാടിക്കും ലക്നൌവില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച റോഡ് ഷോയോടെ തുടക്കമായി.
ഉച്ച ഒരു മണിയോടെയാണ് പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോക്ക് തുടക്കമായത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പുതുതായി ചുമതലയേറ്റെടുത്ത എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയും പ്രിയങ്കയോടൊപ്പം 15 കിലോമീറ്റര്‍ നീണ്ട റോഡ്ഷോയില്‍ പങ്കെടുത്തു. വൈകീട്ട് അഞ്ച് മണിയോടെ റോഡ്ഷോ ലക്നൌവിലെ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തി. പ്രിയങ്ക ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ മുഖമായിരിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു പ്രിയങ്കയുടെ റോഡ്ഷോ. നൂറുകണക്കിനാളുകളാണ് ലക്നൌവിന്‍റെ നഗരമധ്യത്തില്‍ തടിച്ചുകൂടിയത്. ചുമതലയേറ്റെടുത്ത ശേഷമുള്ള പ്രിയങ്കയുടെ ആദ്യ പൊതുപരിപാടിക്കാണ് ഇതോടെ തുടക്കമായത്. ഉത്തര്‍പ്രദേശില്‍ നാല് ദിവസത്തെ പര്യടനമാണ് പ്രിയങ്കയുടേത്. അനൌദ്യോഗികമായ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് കോണ്‍ഗ്രസ് ഇതോടെ തുടക്കം കുറിച്ചത്.
പ്രിയങ്കയുടെ വരവോടെ ബി.ജെ.പിക്ക് കനത്ത പ്രഹരമേല്‍പിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. എസ്.പി-ബി.എസ്.പി സഖ്യത്തിന് ക്ഷീണമുണ്ടാക്കാനാകുമെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നുണ്ട്. മഹാസഖ്യത്തിനുള്ള സാധ്യത തെളിയുകയാണെങ്കില്‍ കൂടുതല്‍ സീറ്റുകളില്‍ വിലപേശാന്‍ പ്രിയങ്കയുടെ വരവ് സഹായിച്ചേക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.https://twitter.com/i/status/1095004475218190336