പ്രിയങ്ക ഗാന്ധി കോവിഡ് നിരീക്ഷണത്തില്‍; കേരളത്തില്‍ പ്രചാരണത്തിനെത്തില്ല
കോവിഡ് പരിശോധയില്‍ നെഗറ്റീവ് ആണെന്ന് തെളിഞ്ഞെങ്കിലും ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് നിരീക്ഷണത്തില്‍ പോകുന്നതെന്ന് പ്രിയങ്ക വ്യക്തമാക്കി
കോവിഡ് നിരീക്ഷണത്തിലായതിനെ തുടര്‍ന്ന് പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍ പ്രചാരണത്തിനെത്തില്ല. കോവിഡ് രോഗിയുമായി സമ്പര്‍ക്കമുണ്ടായതിനാല്‍ സ്വയം നിരീക്ഷണത്തില്‍ പോവുകയാണെന്നും അടുത്ത മൂന്നുദിവസത്തെ പ്രചാരണ പരിപാടികള്‍ റദ്ദുചെയ്യുകയാണെന്നുമാണ് പ്രിയങ്ക വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്.കോവിഡ് പരിശോധയില്‍ നെഗറ്റീവ് ആണെന്ന് തെളിഞ്ഞെങ്കിലും ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് നിരീക്ഷണത്തില്‍ പോകുന്നതെന്ന് പ്രിയങ്ക വ്യക്തമാക്കി.
കേരളത്തിനുപുറമെ അസമിലെയും തമിഴ്നാട്ടിലെയും പര്യടനങ്ങളും റദ്ദു ചെയ്തു. ഇന്ന് അസമിലും നാളെ തമിഴ്നാട്ടിലും ഞായറാഴ്ച കേരളത്തിലുമായി മുഴുനീള പ്രചാരണം നടത്താനായിരുന്നു പ്രിയങ്ക ഗാന്ധി തീരുമാനിച്ചിരുന്നത്. പ്രിയങ്കയെ മുന്നില്‍ നിര്‍ത്തി അവസാന ദിവസങ്ങളിലെ പ്രചാരണം കൊഴിപ്പിക്കാമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ കണക്കുകൂട്ടലുകള്‍ക്കാണ് തിരിച്ചടിയായത്.