പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
കൊറോണയുടെ രണ്ടാം തരംഗത്തിൽ നിന്നും രാജ്യം പതിയെ തിരിച്ചു കയറുന്ന ഘട്ടത്തിലാണ് രാജ്യത്തോട് സംസാരിക്കാൻ പ്രധാനമന്ത്രി എത്തുന്നത്.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കൊറോണയുടെ രണ്ടാം തരംഗത്തിൽ നിന്നും രാജ്യം പതിയെ തിരിച്ചു കയറുന്ന ഘട്ടത്തിലാണ് രാജ്യത്തോട് സംസാരിക്കാൻ പ്രധാനമന്ത്രി എത്തുന്നത്.
കൊറോണയുടെ രണ്ടാം തരംഗത്തിൽ വിവിധ സംസ്ഥാനങ്ങൾ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ അൺലോക്ക് പ്രക്രിയ തുടങ്ങുന്നതിനെക്കുറിച്ച് പരാമർശിച്ചേക്കുമെന്നാണ് റിപ്പോർട്ട്. കൊറോണ വാക്‌സിനേഷൻ സംബന്ധിച്ചും അദ്ദേഹം പരാമർശിച്ചേക്കും.
കൊറോണയുടെ പശ്ചാത്തലത്തിലുള്ള എന്തെങ്കിലും സന്ദേശമാണോ അതോ സുപ്രധാനമായ എന്തെങ്കിലും പ്രഖ്യാപനങ്ങൾക്കായാണോ പ്രധാനമന്ത്രി എത്തുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല. പ്രധാനമന്ത്രി എന്ത് പറയുമെന്ന് ഉറ്റുനോക്കുകയാണ് രാജ്യം.