പ്രധാനമന്ത്രി നരേന്ദ്രമോദി ഈജിപ്ത്തിലെത്തി,26 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഈജിപ്ത് സന്ദർശിക്കുന്നത്
26 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഈജിപ്ത് സന്ദർശിക്കുന്നത്. ഈജിപ്ഷ്യൻ പ്രധാനമന്ത്രി മൊസ്തഫ മദ്ബൗലിയുമായി കെയ്റോയിൽ അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഉഭയ കക്ഷി ചർച്ചകളിൽ പ്രധാനമന്ത്രി പങ്കെടുക്കും. പ്രസിഡന്റ് അബ്‌ദൽ ഫത്ത അൽ സീസിയുമായും ചർച്ച നടത്തും
കെയ്റോ | പ്രധാനമന്ത്രി നരേന്ദ്രമോദി ഈജിപ്ത്തിലെത്തി. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് മോദി ഈജിപ്ത്തിലെത്തിയത്. കെയ്‌റോയിലിറങ്ങിയ മോദിയെ ഈജിപ്ത് പ്രധാനമന്ത്രി മൊസ്‌തഫ മാദ്‌ബൗലി സ്വീകരിച്ചു.
26 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഈജിപ്ത് സന്ദർശിക്കുന്നത്. ഈജിപ്ഷ്യൻ പ്രധാനമന്ത്രി മൊസ്തഫ മദ്ബൗലിയുമായി കെയ്റോയിൽ അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഉഭയ കക്ഷി ചർച്ചകളിൽ പ്രധാനമന്ത്രി പങ്കെടുക്കും. പ്രസിഡന്റ് അബ്‌ദൽ ഫത്ത അൽ സീസിയുമായും ചർച്ച നടത്തും. പ്രധാനമന്ത്രി മാദ്‌ബൗലിയുമായി വട്ടമേശ സമ്മേളനത്തിലും പങ്കെടുക്കും. 3 ദിവസത്തെ യു എസ് സന്ദർശനത്തിന് പിന്നാലെയാണ് മോദി ഈജിപ്തിലെത്തിയത്.ഞായറാഴ്ച്ചയാണ് പ്രസിഡന്റ് അബ്‌ദൽ ഫത്ത അൽ സീസിയുമായുള്ള കൂടിക്കാഴ്ച്ച. ഈജിപ്ഷ്യൻ സർക്കാരിലെ ഉന്നതരേയും പ്രമുഖ വ്യക്തികളേയും അദ്ദേഹം കാണുമെന്നാണ് സൂചന. കൂടാതെ, ഈജിപ്തിലെ ഇന്ത്യക്കാരുമായും ആശയവിനിമയം നടത്തുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.