പള്ളിയില്‍ നിന്നും പണം മോഷ്ടിച്ച പുരോഹിതന് 7 വര്‍ഷം തടവ്

2018 ല്‍ മെറ്റുച്ചന്‍ ഡയോസീസ് നടത്തിയ ഓഡിററിംഗിലാണ് ക്രമക്കേട് കണ്ടെത്തിയതെന്ന് ഡയോസീസ് അധികൃതരും അറിയിച്ചു . 27 വര്‍ഷമായി ഈ പള്ളിയില്‍ പുരോഹിതനായിരുന്ന റവ. ഡഗ്ലസ് ക്രമേണ ഫണ്ടിലേക്ക് പണം തിരിച്ചിടാം എന്ന് കരുതിയാണ് സ്വകാര്യ അകൗണ്ടിലേക്ക് മാറ്റിയതെന്നും എന്നാല്‍ അതിന് കഴിഞ്ഞില്ലെന്നും അദ്ദേഹം സമ്മതിച്ചു

0

സോമര്‍സെറ്റ് (ന്യുജേഴ്സി) : സോമര്‍സെറ്റ് കാത്തലിക് ദേവാലയത്തിലെ ദീര്‍ഘകാല പുരോഹിതനായിരുന്ന റവ. ഡഗ്ലസ് ജെ. ഹെഫ്നര്‍ പാരിഷ് ഫണ്ടില്‍ നിന്നും സ്വാകാര്യ അകൗണ്ടിലേക്ക് പണം മാറ്റിയ കേസില്‍ 7 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചതായി ചര്‍ച്ച് അധികൃതര്‍ ആഗസ്ത് 3 ചൊവാഴ്ച അറിയിച്ചു .സോമര്‍സെറ്റ് സെന്റ് മാത്തിയാസ് ചര്‍ച്ചിലെ പുരോഹിതന്‍ പള്ളി ഫണ്ടില്‍ നിന്നും പേഴ്സണല്‍ അകൗണ്ടിലേക്ക് 517000 ഡോളര്‍ മാറ്റിയതായി കോടതിയില്‍ സമ്മതിച്ചു .

2018 ല്‍ മെറ്റുച്ചന്‍ ഡയോസീസ് നടത്തിയ ഓഡിററിംഗിലാണ് ക്രമക്കേട് കണ്ടെത്തിയതെന്ന് ഡയോസീസ് അധികൃതരും അറിയിച്ചു .
27 വര്‍ഷമായി ഈ പള്ളിയില്‍ പുരോഹിതനായിരുന്ന റവ. ഡഗ്ലസ് ക്രമേണ ഫണ്ടിലേക്ക് പണം തിരിച്ചിടാം എന്ന് കരുതിയാണ് സ്വകാര്യ അകൗണ്ടിലേക്ക് മാറ്റിയതെന്നും എന്നാല്‍ അതിന് കഴിഞ്ഞില്ലെന്നും അദ്ദേഹം സമ്മതിച്ചു .

68 വയസ്സുള്ള പുരോഹിതന്‍ മെയ് മാസം കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു . സോമര്‍സെറ്റ് കൗണ്ടി സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജ് പീറ്റര്‍ ടോമ്പറാണ് 7 വര്‍ഷത്തെ ശിക്ഷ വിധിച്ചത് . ആഗസ്റ്റ് 19 ന് ശിക്ഷാ കാലാവധി ആരംഭിക്കും . ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും അനുവദിക്കാന്‍ ആവില്ലെന്നും ആവര്‍ത്തിക്കാതിരിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നും ഡയോസിസ് ഓഫ് മെറ്റുച്ചന്‍ തേര്‍ഡ് ചാന്‍സിലര്‍ ആന്റണി പീകേരണന്‍സ് അറിയിച്ചു .

You might also like

-