പ്രതിപക്ഷനേതാവിനെ ചൊല്ലി കോൺഗ്രസ്സിൽ ഗ്രൂപ്പ് പോര് തലമുറമാറ്റത്തിനായി രാഹുല്‍ ​ഗാന്ധിക്ക് മേല്‍ സമ്മര്‍ദ്ദം.

ചെന്നിത്തല സംസ്ഥാന നേതൃനിരയില്‍ തന്നെ വേണമെന്നും, ആദര്‍ശവും ആവേശവും കൊണ്ടുമാത്രം പാര്‍ട്ടി സംവിധാനങ്ങളെ ചലിപ്പിക്കാന്‍ ആവില്ലെന്നുമാണ് ഉമ്മന്‍ ചാണ്ടി വാദിക്കുന്നത്. ഘടകക്ഷികളുടെ പിന്തുണയും ചെന്നിത്തലയ്ക്കാണെന്ന് ഉമ്മന്‍ചാണ്ടി അവകാശപ്പെടുന്നു

0

തിരുവനന്തപുരം : പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ തുടരവേ തലമുറമാറ്റത്തിനായി രാഹുല്‍ ​ഗാന്ധിക്ക് മേല്‍ സമ്മര്‍ദ്ദം. വി ഡി സതീശനെ പിന്തുണയ്ക്കുന്ന നേതാക്കൾ രാഹുൽ ഗാന്ധിയുമായി സംസാരിച്ചു. തലമുറ മാറ്റം വേണമെന്നാണ് ഇവരുടെ ആവശ്യം. ചെന്നിത്തലയ്ക്കായി ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കളും സമ്മര്‍​ദ്ദം ചെലുത്തുന്ന ഹൈക്കമാന്‍ഡ് കൂടുതല്‍ പ്രതിസന്ധിയിലാവുകയാണ്.ചെന്നിത്തല സംസ്ഥാന നേതൃനിരയില്‍ തന്നെ വേണമെന്നും, ആദര്‍ശവും ആവേശവും കൊണ്ടുമാത്രം പാര്‍ട്ടി സംവിധാനങ്ങളെ ചലിപ്പിക്കാന്‍ ആവില്ലെന്നുമാണ് ഉമ്മന്‍ ചാണ്ടി വാദിക്കുന്നത്. ഘടകക്ഷികളുടെ പിന്തുണയും ചെന്നിത്തലയ്ക്കാണെന്ന് ഉമ്മന്‍ചാണ്ടി അവകാശപ്പെടുന്നു. പാര്‍ട്ടി അധ്യക്ഷന്‍, പ്രതിപക്ഷ നേതാവ്, ആഭ്യന്തരമന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ചെന്നിത്തലക്ക് വീണ്ടും അവസരം നല്‍കണമെന്ന് അദ്ദേഹവുമായി അടുപ്പമുള്ള ചില ദേശീയ നേതാക്കള്‍ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടതായാണ് വിവരം. ഉമ്മന്‍ ചാണ്ടിയുടേതടക്കം സമ്മര്‍ദ്ദമുള്ളപ്പോള്‍ ഭൂരിപക്ഷ പിന്തുണ മാത്രം പരിഗണിച്ച് പ്രഖ്യാപനം നടത്തുന്നതിലാണ് ഹൈക്കമാന്‍ഡിന് ആശയക്കുഴപ്പം

അതേസമയം പ്രതിപക്ഷ നേതൃസ്ഥാനത്തിനായുള്ള അവകാശവാദം കോൺഗ്രിൽ ഗ്രൂപ്പുധ്രൂവീകരണത്തിലേക്ക് നീങ്ങുന്നു. പൊട്ടിത്തെറിയുണ്ടായില്ലെങ്കിലും നേതാക്കൾ തമ്മിലുള്ള മാനസികമായ അകൽച്ചയ്ക്കും പിരിമുറുക്കത്തിനും ഇത് വഴിവെച്ചിരിക്കുകയാണ്. അതേസമയം ചെറുപ്പക്കാർ ഗ്രൂപ്പിനതീതമായി മാറ്റത്തിനുവേണ്ടി ചിന്തിക്കുന്നതിനുള്ള രാഷ്ട്രീയ സാഹചര്യവും രൂപപ്പെട്ടു.

വി.ഡി. സതീശനെ പ്രതീപക്ഷനേതാവാക്കണമെന്ന യുവ എം.എൽ.എ.മാരുടെ ആവശ്യത്തിന് പാർലമെന്ററി പാർട്ടിക്ക് അപ്പുറം പാർട്ടിയിലും സ്വീകാര്യത ലഭിച്ചിട്ടുണ്ട്. കെ. മുരളീധരൻ അടക്കമുള്ളവർ പുതിയവർ വരട്ടെ എന്ന സന്ദേശം നൽകിയതും പാർട്ടിയിൽ അനക്കമുണ്ടാക്കിയിട്ടുണ്ട്. കെ. സുധാകരന്റെ പിന്തുണയും സതീശനെ പിന്തുണയ്ക്കുന്നവർ ഉറപ്പാക്കി.നേതൃസ്ഥാനത്തിനായി അവകാശതർക്കം വന്നത് ഐ ഗ്രൂപ്പിൽ പുതിയ സമവാക്യം രൂപപ്പെടുന്നതിന് സാഹചര്യമൊരുക്കിയേക്കാം. വി.ഡി. സതീശനെ അനുകൂലിക്കുന്നവർക്കൊപ്പം, ഐ ഗ്രൂപ്പിലെ കെ.സി. വേണുഗോപാൽ വിഭാഗവും യോജിക്കാനുള്ള സാധ്യതകളാണ് ചിലർ കാണുന്നത്. പാർട്ടിയിൽ നേതൃമാറ്റത്തിനായി നിലകൊള്ളുന്ന കെ. സുധാകരനെ അനുകൂലിക്കുന്നവർ, പാർലമെന്ററി പാർട്ടിയിലടക്കം സമൂലമാറ്റം എന്ന ആശയം മുന്നോട്ടുവെക്കുന്നു.

You might also like

-