രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി. ആരിഫ് മുഹമ്മദ് ഖാൻ തുടർന്നേക്കും
ഗുജറാത്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി 18 വർഷം പ്രവർത്തിച്ച കെ.കൈലാഷനാഥൻ ജൂൺ ൨൯നാണ് വിരമിച്ചത് ,കോഴിക്കോട് വടകര സ്വദേശിയാണ്
ഡൽഹി | രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. ശനിയാഴ്ച രാത്രിയാണ് രാഷ്ട്രപതിഭവൻ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. മലയാളിയായ കെ കൈലാസനാഥനെ പുതുച്ചേരി ഗവർണറായി നിയമിച്ചു. വടകര സ്വദേശിയായ കൈലാസനാഥൻ 1979 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്.ഗുജറാത്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി 18 വർഷം പ്രവർത്തിച്ച കെ.കൈലാഷനാഥൻ ജൂൺ ൨൯നാണ് വിരമിച്ചത് ,കോഴിക്കോട് വടകര സ്വദേശിയാണ്. ലക്ഷ്മൺ പ്രസാദ് ആചാര്യയെ അസം ഗവർണറായി നിയമിച്ചു. മണിപ്പൂരിൻ്റെ അധിക ചുമതലയും നൽകി.
ജിഷ്ണു ദേവ് വർമ്മ തെലങ്കാന ഗവർണറായും ഓംപ്രകാശ് മത്തൂർ സിക്കിം ഗവർണറായും സന്തോഷ് കുമാർ ഗാങ്വാർ ജാർഖണ്ഡ് ഗവർണറായും നിയമിതരായി. രമൺ ദേഖയാണ് ഛത്തീസ്ഗഡ് ഗവർണർ. സി എച്ച് വിജയ ശങ്കറെ മേഘാലയ ഗവർണറായി നിയമിച്ചു. സി പി രാധാകൃഷ്ണൻ മഹാരാഷ്ട്ര ഗവർണറും ഗുലാബ് ചന്ദ് കതാരിയ ചണ്ഡീഗഡ് ഗവർണറാകും. കേരളാ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന് സമയം വീണ്ടും നീട്ടി നൽകാനാണ് സാധ്യത . 2024 സെപ്ത്‌ബെർ 5 വരെയാണ് ആരിഫ് മുഹമ്മദ് ഖാന്റെ കാലാവധി . കാലാവധി തീരുന്ന മുറക്ക് അദ്ദേഹത്തെ വീണ്ടും നിയമിച്ച ഉത്തരവുണ്ടാകാനാണ് സാധ്യത .