പിഎസ്‍സി പരീക്ഷാ തട്ടിപ്പ് കേസില്‍ പ്രതികളായ പ്രണവും സഫീറും കീഴടങ്ങി.

തിരുവനന്തപുരം സിജെഎം കോടതിയിലെത്തിയാണ് ഇവര്‍ കീഴടങ്ങിയത്. കേസില്‍ പ്രണവ് രണ്ടാം പ്രതിയും സഫീര്‍ നാലാം പ്രതിയുമാണ്.

0

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാ തട്ടിപ്പ് കേസില്‍ പ്രതികളായ പ്രണവും സഫീറും കീഴടങ്ങി. തിരുവനന്തപുരം സിജെഎം കോടതിയിലെത്തിയാണ് ഇവര്‍ കീഴടങ്ങിയത്. കേസില്‍ പ്രണവ് രണ്ടാം പ്രതിയും സഫീര്‍ നാലാം പ്രതിയുമാണ്.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിയായ പ്രണവ് പിഎസ്‍സി പൊലീസ് റാങ്ക് പട്ടികയിലെ രണ്ടാം റാങ്കുകാരനാണ്. പരീക്ഷാ തട്ടിപ്പിന്‍റെ ആസൂത്രണത്തിലും പ്രണവിനും സഫീറിനും പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍.

പ്രണവിനെ നേരത്തെ പിഎസ്‍സി വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചതിന് പിന്നാലെ പ്രണവ് ഒളിവില്‍പ്പോകുകയായിരുന്നു. ക്രൈംബ്രാഞ്ച് ആണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. പിഎസ്‍സി പരീക്ഷാ തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം ഉദ്യോഗാർത്ഥികൾ ഹൈക്കോടതിയിൽ ഹർജി നൽകയിട്ടുണ്ട്. സംസ്ഥാന ഏജൻസി അന്വേഷിച്ചാൽ കേസ് തെളിയില്ലെന്നും അതിനാൽ കേന്ദ്ര ഏജൻസി തന്നെ അന്വേഷിക്കണമെന്നാണ് ഹ‍ർജിയിലെ ആവശ്യം.

You might also like

-