അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടത്തി . പ്രധാനമന്ത്രി നരേന്ദ്ര മോദി,
പുതിയ കാലചക്രത്തിൻ്റെ ഉദയമെന്നും ഇതിഹാസം രചിച്ചിരിക്കുകയാണെന്നും മോദി പറഞ്ഞു. രാജ്യം മുഴുവൻ ദീപാവലി ആഘോഷിക്കുകയാണ്. വൈകിട്ട് വീടുകളിൽ വിളക്ക് കത്തിക്കണം. രാമ ക്ഷേത്രങ്ങളിൽ ദർശനം നടത്താനായത് പുണ്യമാണ്. രാമൻ നീതിയും നിത്യതയുമാണെന്നും മോദി പറഞ്ഞു.
ഡൽഹി|അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്, യുപി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ പൂജാ ചടങ്ങുകളില്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിന്‍റെ ഗർഭഗൃഹത്തിലാണ് രാംലല്ല വിഗ്രഹ പ്രതിഷ്ഠ നടന്നത്. പ്രാണ പ്രതിഷ്ഠ നടക്കുമ്പോള്‍ ക്ഷേത്രത്തിന് പുറത്ത് സൈനിക ഹെലികോപ്ടറില്‍ പുഷ്പവൃഷ്ടി നടത്തി. ദര്‍ഭ പുല്ലുകളാല്‍ തയ്യാറാക്കിയ പവിത്രം ധരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പൂജാ ചടങ്ങുകളില്‍ പങ്കെടുത്തത്. ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് പ്രാണ പ്രതിഷ്ഠ നടന്നത്. പ്രതിഷ്ഠ ചടങ്ങിൽ മുഖ്യ യജമാനനായിട്ടാണ് പ്രധാനമന്ത്രി പങ്കെടുത്തത്.
ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ വിവിഐപികളുടെ വന്‍നിരയാണ് അയോധ്യയിലെത്തിയത്. ക്ഷണിക്കപ്പെട്ട അതിഥികളെല്ലാം തന്നെ ക്ഷേത്രത്തിലെത്തിയിരുന്നു. പ്രാണ പ്രതിഷ്ഠക്ക് മുന്നോടിയായി താന്ത്രിക വിധി പ്രകാരമുള്ള ചടങ്ങുകള്‍ 11.30നാണ് ആരംഭിച്ചത്. സിനിമ, കായിക താരങ്ങളടക്കമുള്ള ക്ഷണിക്കപ്പെട്ട അതിഥികള്‍ അയോധ്യയിലെ രാമക്ഷേത്രത്തിലെത്തിയിരുന്നു. പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് അയോധ്യയില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, സൈന നെഹ്വാൾ, മിതാലി രാജ്, രജനീകാന്ത്, ചിരഞ്ജീവി, രാം ചരണ്‍, അനിൽ കുംബ്ലെ, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സോനു നിഗം, രജനി കാന്ത്, റണ്‍ബീര്‍ കപൂര്‍, അലിയ ഭട്ട് തുടങ്ങിയ നിരവധി വിവിഐപികളാണ് ക്ഷേത്രത്തിലെത്തിയത്.
മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് അധ്യക്ഷനുമായ എച്ച്ഡി ദേവഗൗഡ അടക്കമുള്ള നേതാക്കളും ക്ഷേത്രത്തിലെത്തിയിരുന്നു. ചടങ്ങിന്‍റെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമെന്ന് അനിൽ കുംബ്ലെ പറഞ്ഞു. അതേസമയം, മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി അയോധ്യയിലെത്തിയില്ല.രാമൻ എത്തിയിരിക്കുന്നുവെന്നും എല്ലാവരുടേയും രാമനാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീകോവിലിൽ ഈശ്വര ചൈതന്യം ദർശിച്ചുവെന്നു പറഞ്ഞ മോദി വികാരാധീനനായി. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാംലല്ല ഇപ്പോൾ ടെൻ്റിലല്ല. ക്ഷേത്രത്തിനകത്തെന്നും മോദി പറഞ്ഞു. രാജ്യത്തിൻ്റെ ഓരോ കോണിലുമുള്ള ഭക്തരുടെ ആഗ്രഹ സാഫല്യമാണിത്. രാമൻ എല്ലാവരിലും അനുഗ്രഹം ചൊരിയും.
പുതിയ കാലചക്രത്തിൻ്റെ ഉദയമെന്നും ഇതിഹാസം രചിച്ചിരിക്കുകയാണെന്നും മോദി പറഞ്ഞു. രാജ്യം മുഴുവൻ ദീപാവലി ആഘോഷിക്കുകയാണ്. വൈകിട്ട് വീടുകളിൽ വിളക്ക് കത്തിക്കണം. രാമ ക്ഷേത്രങ്ങളിൽ ദർശനം നടത്താനായത് പുണ്യമാണ്. രാമൻ നീതിയും നിത്യതയുമാണെന്നും മോദി പറഞ്ഞു.