പോസ്റ്റൽ വോട്ട് തിരിമറിയിൽ ക്രൈം ബ്രാഞ്ച് ഡിജിപിക്ക് ഇടക്കാല റിപ്പോർട്ട് നൽകി.

സഹപ്രവർത്തകരോട് പോസ്റ്റൽ ബാലറ്റ് ആവശ്യപ്പെട്ട കമാന്‍റോയ്ക്കെതിരെ അന്വേഷണം തുടരുകയാണ്.

0

തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ വിവാദമായ പോസ്റ്റൽ വോട്ട് തിരിമറിയിൽ ക്രൈം ബ്രാഞ്ച് ഡിജിപിക്ക് ഇടക്കാല റിപ്പോർട്ട് നൽകി. വിശദമായ അന്വേഷണത്തിന് സാവകാശം തേടിക്കൊണ്ടാണ് ഇടക്കാല റിപ്പോർട്ട് കൈമാറിയത്. വടക്കൻ സംസ്ഥാനങ്ങളിലുള്ള പൊലീസുകാരുടെ മൊഴിയെടുക്കാൻ കഴിഞ്ഞില്ലെന്നും ശബ്ദ പരിശോധന ഉൾപ്പെടെ നടത്തേണ്ടതുണ്ടെന്നും ഇടക്കാല റിപ്പോർട്ടിൽ പറയുന്നു.

സഹപ്രവർത്തകരോട് പോസ്റ്റൽ ബാലറ്റ് ആവശ്യപ്പെട്ട കമാന്‍റോയ്ക്കെതിരെ അന്വേഷണം തുടരുകയാണ്. ശബ്ദസന്ദേശം ഇയാളുടേത് തന്നെയാണോ എന്നുറപ്പാക്കാൻ ശാസ്ത്രീയ ശബ്ദപരിശോധന നടത്തേണ്ടതുണ്ട്. വോട്ടെണ്ണൽ നടക്കുന്ന ഈ മാസം 23 ന് ശേഷം മാത്രമേ എത്ര പേർ പോസ്റ്റൽ വോട്ടുകൾ രേഖപ്പെടുത്തിയെന്ന് വ്യക്തമാകൂവെന്ന് ഇടക്കാല റിപ്പോർട്ടിൽ പറയുന്നു. മുഖ്യ നോഡൽ ഓഫീസർ എഡിജിപി ആനന്ദകൃഷ്ണനാണ് റിപ്പോർട്ട് കൈമാറുക. പൊലീസ് ആസ്ഥാനത്തു നിന്നും റിപ്പോർട്ട് ചീഫ് ഇലക്ട്രൽ ഓഫീസർക്ക് കൈമാറും.

You might also like

-