പോസ്റ്റ് കൊറോണ സിൻഡ്രോം പ്രധാന അവയവങ്ങളെ ഗുരുതരമായി ബാധിച്ചേക്കാം; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ
ഒരു കോവിഡ് പോസിറ്റീവ് രോഗിയെ കണ്ടെത്തുമ്പോൾ കുറഞ്ഞത് അഞ്ചു പേർക്കെങ്കിലും നിശബ്ദമായി വന്നുപോയിരിക്കാം എന്ന് കണക്കാക്കിയാണ് രോഗബാധ സ്ഥിരീകരിച്ചവരേക്കാൾ കൂടുതൽ പേർക്ക് പോസ്റ്റ് കോവിഡ് സിൻഡ്രോം സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരേക്കാൾ കൂടുതൽ പേർക്ക് കോവിഡ്നാന്തര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാൻ സാധ്യതയെന്ന് ആരോഗ്യ വിദഗ്ധർ. പോസ്റ്റ് കൊറോണ സിൻഡ്രോം പ്രധാന അവയവങ്ങളെ ഗുരുതരമായി ബാധിക്കാനിടയുണ്ടെന്നും അവഗണിക്കരുതെന്നുമാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. അതിനാൽ പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ സ്ഥാപിച്ച് സർക്കാർ മുൻകരുതൽ ശക്തമാക്കണമെന്ന് വിദക്തരുടെ മുന്നറിയിപ്പ്,പോസ്റ്റ് കൊറോണ സിൻഡ്രോം കോവിഡ് സ്ഥിരീകരിച്ച് പിന്നീട് രോഗമുക്തി നേടിയവർക്ക് മാത്രമല്ല. ഒരു കോവിഡ് പോസിറ്റീവ് രോഗിയെ കണ്ടെത്തുമ്പോൾ കുറഞ്ഞത് അഞ്ചു പേർക്കെങ്കിലും നിശബ്ദമായി വന്നുപോയിരിക്കാം എന്ന് കണക്കാക്കിയാണ് രോഗബാധ സ്ഥിരീകരിച്ചവരേക്കാൾ കൂടുതൽ പേർക്ക് പോസ്റ്റ് കോവിഡ് സിൻഡ്രോം സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നത്.
കോവിഡ് ബാധിച്ചവരും അതീവ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പും വിദഗ്ധരും നൽകുന്ന മുന്നറിയിപ്പ്. ഗുരുതര ലക്ഷണങ്ങളുള്ളവരിൽ ഹൃദയം, ശ്വാസകോശം എന്നിവ ഉൾപ്പെടെ പ്രധാന അവയവങ്ങളെ ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ടെന്നും കോവിഡ് ഭേദമായി രണ്ടു മാസത്തേക്ക് അതീവ ജാഗ്രത വേണമെന്നുമാണ് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നത്.