വിഴിഞ്ഞം സമരത്തിന് പിന്നില്‍ രഹസ്യ അജണ്ടയുണ്ടെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിൽ

വിഴിഞ്ഞം സമരക്കാരുമായി ഇന്ന് മന്ത്രിസഭാ ഉപസമിതി വീണ്ടു ചര്‍ച്ച നടത്തും. 11 മണിക്കാണ് ചര്‍ച്ച. മന്ത്രിമാരായ കെ രാജന്‍, വി അബ്ദുറഹ്മാന്‍, ശിവന്‍കുട്ടി, ആന്റണി രാജു, ജി ആര്‍ അനില്‍ എന്നിവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കും

0

ദുബായ്| വിഴിഞ്ഞം സമരത്തിന് പിന്നില്‍ രഹസ്യ അജണ്ടയുണ്ടെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിൽ. സമരം നടത്തുന്നത് പ്രദേശവാസികളല്ല. പദ്ധതി നടപ്പാക്കണം എന്നാണ് പ്രദേശവാസികള്‍ക്ക് ആഗ്രഹം. വിഴിഞ്ഞം തുറമുഖപദ്ധതി നിര്‍ത്തിവെക്കണം എന്ന ആവശ്യം അംഗീകരിക്കാനാവില്ല. ഇതിന് പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മന്ത്രി ദുബായിൽ പറഞ്ഞു

അതേസമയം വിഴിഞ്ഞം സമരക്കാരുമായി ഇന്ന് മന്ത്രിസഭാ ഉപസമിതി വീണ്ടു ചര്‍ച്ച നടത്തും. 11 മണിക്കാണ് ചര്‍ച്ച. മന്ത്രിമാരായ കെ രാജന്‍, വി അബ്ദുറഹ്മാന്‍, ശിവന്‍കുട്ടി, ആന്റണി രാജു, ജി ആര്‍ അനില്‍ എന്നിവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കും
സമരക്കാരുമായി ഇത് നാലാം വട്ടമാണ് മന്ത്രിസഭാ ഉപസമിതി ചര്‍ച്ചനടത്തുന്നത്. തുറമുഖ കവാടത്തിന് മുന്നിലെ സമരപന്തല്‍ പൊളിക്കണം എന്ന ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് യോഗത്തില്‍ സമരക്കാര്‍ ഉന്നയിക്കും. അതേസമയം നേരത്തെ നടന്ന ചര്‍ച്ചകളില്‍ തീരുമാനമായ കാര്യങ്ങള്‍ പോലും ഇതുവരെ നടപ്പാനാക്കിയിട്ടില്ല. അതിനാല്‍ ഇക്കാര്യങ്ങളും യോഗത്തില്‍ പ്രധാന ചര്‍ച്ചയാകും.

You might also like

-