ചരിത്രത്തില്‍ ആദ്യം ആളും ആരവങ്ങളുമില്ലാതെ ഇന്ന് തൃശൂര്‍ പൂരം
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആള്‍ക്കൂട്ടം പൂര്‍ണമായി ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദേശം ജില്ല ഭരണകൂടം നല്‍കിയിട്ടുണ്ട്. തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്രങ്ങളിലും 8 ഘടക ക്ഷേത്രങ്ങളിലും കൊടിയേറുന്നതോടെയാണ് തൃശൂര്‍ പൂരത്തിന് തുടക്കമാകും കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ ഇത്തവണ പൂരം ചടങ്ങുമാത്രമാകും
തൃശൂർ : ആളും ആരവങ്ങളുമില്ലാതെ ഇന്ന് തൃശൂര്‍ പൂരം. ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ആഘോഷങ്ങളില്ലാതെ തൃശ്ശൂര്‍ പൂരം നടക്കുന്നത്. ഇക്കുറി ക്ഷേത്രത്തിനകത്തെ താന്ത്രിക ചടങ്ങുകള്‍ മാത്രമാണ് നടത്തുക. ഇക്കുറി മറ്റു ചടങ്ങുകളൊന്നുമില്ലാതെ പൂരം പൂര്‍ണമായി ഒഴിവാക്കിയിരിക്കുകയാണ്.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആള്‍ക്കൂട്ടം പൂര്‍ണമായി ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദേശം ജില്ല ഭരണകൂടം നല്‍കിയിട്ടുണ്ട്. തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്രങ്ങളിലും 8 ഘടക ക്ഷേത്രങ്ങളിലും കൊടിയേറുന്നതോടെയാണ് തൃശൂര്‍ പൂരത്തിന് തുടക്കമാകും കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ ഇത്തവണ പൂരം ചടങ്ങുമാത്രമാകും. അഞ്ച് ആളുകള്‍ പങ്കെടുക്കുന്ന ക്ഷേത്രത്തിനകത്തെ ചടങ്ങുകളാണ് നടക്കുക. കണിമംഗലം ശാസ്താവ് എഴുന്നള്ളുന്നതോടെയാണ് പൂരത്തിന് തുടക്കമാകാറ്. എന്നാല്‍ എട്ട് ഘടക പൂരങ്ങള്‍ ഇന്ന് എഴുന്നിള്ളി വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എത്തില്ല. കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ പൂരം ചടങ്ങുമാത്രമാക്കി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇതിന്‍റെ അടിസ്ഥാനത്തില്‍ ഘടക ക്ഷേത്രങ്ങളില്‍ കൊടിയേറ്റം പോലും ഉണ്ടായിരുന്നില്ല. ആസ്വാദകരുടെ മനം കവരുന്ന ഇലഞ്ഞിതറ മേളത്തിന്‍റെ താളവും ഇത്തവണയില്ല. പൂരപ്രേമികളുടെ കണ്ണും മനസ്സും നിറക്കുന്ന തെക്കോട്ടിറക്കവും കുടമാറ്റവും കാണാന്‍ ഒരു വര്‍ഷം കൂടി കാത്തിരിക്കേണ്ടിവരും. നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഇന്നലെ നടക്കേണ്ട പൂരവിളംബരവും ഉണ്ടായില്ല. ഇന്ന് ഒരു ആനയെ എഴുന്നള്ളിക്കാന്‍ അനുമതി തേടി പറമേക്കാവ് ദേവസ്വം ജില്ല ഭരണകൂടത്തെ സമീപിച്ചിരുന്നെങ്കിലും, കലക്ടര്‍ അനുതമി നിഷേധിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ നേരത്തെ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചത് പോലെ ചരിത്രത്തിലാദ്യമായി പൂരം ചടങ്ങ് മാത്രമായാകും ഇന്ന് നടക്കുക.