തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടത്തില്‍ വോട്ടെടുപ്പ്

ഇതിനിടെ മലപ്പുറം ജില്ലയിൽ രണ്ടിടങ്ങളിൽ വോട്ടിംഗ് യന്ത്രം തകരാറിലായി. പാണ്ടിക്കാട് 17-ാം വാർഡിലെ രണ്ടാം നമ്പർ പോളിംഗ് ബൂത്തിലും എടവണ്ണ 12-ാം വാർഡിലെ പത്തപിരിയത്ത് ബൂത്ത് നമ്പർ ഒന്നിലുമാണ് വോട്ടിംഗ് യന്ത്രം തകരാറിലായത്.മലബാർ മേഖലയിൽ വോട്ടിംഗ് പുരോഗമിക്കുകയാണ്

0

കോഴിക്കോട് :തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടത്തില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ആറുമണിയോടെ തന്നെ പോളിംഗ് ബൂത്തുകളില്‍ മോക് പോളിംഗ് നടത്തി വോട്ടിംഗ് മെഷീനുകളുടെ സുരക്ഷ ഉറപ്പുവരുത്തിയിരുന്നു. രാവിലെ മുതല്‍ തന്നെ വോട്ടര്‍മാരുടെ നീണ്ട നിരയാണ് പോളിംഗ് സ്റ്റേഷനുകളിലുള്ളത്.കൊവിഡ് സാഹചര്യത്തില്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് വോട്ടെടുപ്പ് നടക്കുക. സാമൂഹിക അകലം പാലിച്ചുവേണം വോട്ടെടുപ്പില്‍ പങ്കാളികളാകാന്‍. പോളിംഗ് സ്റ്റേഷനുകളില്‍ സാനിറ്റൈസര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലെ 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 10,842 പോളിംഗ് ബൂത്തുകളാണ് മൂന്നാം ഘട്ടത്തിലേക്കായി സജ്ജീകരിച്ചിരിക്കുന്നത്

വൈകീട്ട് ആറ് വരെയാണ് പോളിംഗ്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലെ 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 10,842 പോളിംഗ് ബൂത്തുകളാണ് മൂന്നാം ഘട്ടത്തിലേക്കായി സജ്ജീകരിച്ചിരിക്കുന്നത്.ഇതിനിടെ മലപ്പുറം ജില്ലയിൽ രണ്ടിടങ്ങളിൽ വോട്ടിംഗ് യന്ത്രം തകരാറിലായി. പാണ്ടിക്കാട് 17-ാം വാർഡിലെ രണ്ടാം നമ്പർ പോളിംഗ് ബൂത്തിലും എടവണ്ണ 12-ാം വാർഡിലെ പത്തപിരിയത്ത് ബൂത്ത് നമ്പർ ഒന്നിലുമാണ് വോട്ടിംഗ് യന്ത്രം തകരാറിലായത്.മലബാർ മേഖലയിൽ വോട്ടിംഗ് പുരോഗമിക്കുകയാണ്

1,105 പ്രശ്‌നബാധിത പോളിംഗ് ബൂത്തുകളില്‍ വെബ്കാസ്റ്റിംഗും കനത്ത സുരക്ഷയും ഏര്‍പെടുത്തിയിട്ടുണ്ട്. പോളിംഗ് ദിനത്തിലേക്കായി വിപുലമായ സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഒന്നും രണ്ടും ഘട്ട വോട്ടെടുപ്പുകളില്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. 16നാണ് വോട്ടെണ്ണല്‍.

You might also like

-