മണിപ്പൂരില്‍ വീണ്ടും സംഘർഷം വെടിവയ്പ്പിൽ പോലീസുകാരൻ പരിക്ക്

സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ പല ​ഗോത്ര വിഭാ​ഗങ്ങളും കഠിനമായി ശ്രമിക്കുന്നുണ്ട്. പുതിയ സംഭവം അങ്ങേയറ്റം അപലപനീയമാണ്. നമുക്ക് ചർച്ച നടത്തി പ്രശ്‌നങ്ങൾ സമാധാനപരമായി പരിഹരിക്കാം

0

ഇംഫാല്‍| മണിപ്പൂരില്‍ വീണ്ടും സംഘർഷം. തെങ്നോപ്പാലിലെ മൊറേയില്‍ ആണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. സുരക്ഷാ സേനയും ആയുധധാരികളായ സംഘവും തമ്മില്‍ വെടിവയ്പ്പ് നടന്നു. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്.വെടിവെപ്പിൽ ഒരു പൊലീസുകാരന് പരിക്കേറ്റു. പ്രദേശത്തെ രണ്ട് വീടുകൾ തീയിട്ട് നശിപ്പിച്ചതായും റിപ്പോർട്ടുണ്ട്, പരിക്കേറ്റ പൊലീസ് ഉദ്യോ​ഗസ്ഥനെ അസം റൈഫിൾസിന്റെ ക്യാംപിലേക്ക് മാറ്റി. മണിപ്പൂരിലെ മലയോര ജില്ലയായ കാങ്‌പോക്പിയിൽ ഒരു യുവാവിനെ അജ്ഞാതർ വെടിവച്ചു കൊന്നതായും റിപ്പോർട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് ആണ് യുവാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. പ്രദേശത്ത് കൂടുതൽ സുരക്ഷാ ഉദ്യോ​ഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.മെയ് 3ന് തുടങ്ങിയ സംഘര്‍ഷം ഒരിടവേളയ്ക്ക് ശേഷം വീണ്ടും രൂക്ഷമാവുകയാണ്. ഇന്ന് വൈകിട്ട് മൂന്നരയ്ക്കാണ് അതിര്‍ത്തി നഗരമായ മൊറേയില്‍ സംഘര്‍ഷം തുടങ്ങിയത്. മൊറേ ടൗണിൽ നിന്ന് പട്രോളിംഗ് പോയിന്റിലേക്ക് നീങ്ങുന്നതിനിടെ പൊലീസ് വാഹന വ്യൂഹത്തിന് നേരെ ഒരു സംഘം വെടിയുതിർക്കുകയായിരുന്നുവെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ അസം റൈഫിള്‍സ് ക്യാംപിലേക്കാണ് മാറ്റിയത്.

യുവാവിന്റെ മരണത്തിൽ മുഖ്യമന്ത്രി എൻ ബിരേൻ സിം​ഗ് അനുശോചനം അറിയിച്ചു. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ചില ദുഷ്ടശക്തികൾ ശ്രമിക്കുന്നു. ഇത് നിർഭാഗ്യകരമായ സംഭവമാണ്. ഇതിൽ സർക്കാർ ശക്തമായി അപലപിക്കുന്നു. കുറ്റവാളികളെ പിടികൂടാൻ ഓപ്പറേഷൻ തുടരുകയാണ്. കുറ്റവാളികളെ വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

“സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ പല ​ഗോത്ര വിഭാ​ഗങ്ങളും കഠിനമായി ശ്രമിക്കുന്നുണ്ട്. പുതിയ സംഭവം അങ്ങേയറ്റം അപലപനീയമാണ്. നമുക്ക് ചർച്ച നടത്തി പ്രശ്‌നങ്ങൾ സമാധാനപരമായി പരിഹരിക്കാം,'”-മുഖ്യമന്ത്രി എൻ ബിരേൻ സിം​ഗ് കൂട്ടിച്ചേർത്തു.
ഈ പുതിയ സംഭവ വികാസങ്ങള്‍ അങ്ങേയറ്റം അപലപനീയമാണ്. നമുക്ക് ചർച്ച നടത്തി പ്രശ്‌നങ്ങൾ സമാധാനപരമായി പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

You might also like

-