ലോക്ക്ഡൗൺ ലംഘിച്ചതിന് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിനെതിരെ പോലീസ് കേസ് എടുത്തു
ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് ഉള്‍പ്പടെ 15 പേര്‍ക്കെതിരെ കേസ്
ലോക്ക് ഡൗണ്‍ ലംഘിച്ചതിന് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് ഉള്‍പ്പടെ 15 പേര്‍ക്കെതിരെ കേസ്. ഇടുക്കി മെഡിക്കല്‍ കോളേജിന് മുന്നില്‍ ഡീന്‍ നടത്തിയ ഉപവാസ സമരത്തില്‍ ആളുകള്‍ കൂട്ടംകൂടിയതിനാണ് ചെറുതോണി പൊലീസ് കേസെടുത്തത്. ഇടുക്കിയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടെന്നും മെഡിക്കില്‍ കോളേജില്‍ അടിയന്തിരമായി പിസിആര്‍ ലാബ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുമായിരുന്നു ഡീന്‍ കുര്യാക്കോസ് എംപിയുടെ ഏകദിന ഉപവാസസമരം. ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ സമരത്തില്‍ ആളുകള്‍ കൂട്ടംകൂടിയെന്നാണ് ചെറുതോണി പൊലീസ് പറയുന്നത്.ഇടത് സര്‍ക്കാര്‍ രാഷ്ട്രീയ വിരോധം തീര്‍ത്തതെന്നാണ് എംപിയുടെ പ്രതികരണം.