അഞ്ചുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയകേസ് അസ്ഫാക്ക് ആലമിനെ പൊലീസ് 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

പ്രതിയെ 10 ദിവസത്തേയ്ക്ക് കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. വീണ്ടും സമർപ്പിച്ച പുതിയ കസ്റ്റഡി അപേക്ഷ പോക്സോ കോടതി പരിഗണിക്കുകയായിരുന്നു. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ പറഞ്ഞു

0

കൊച്ചി| ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ അസ്ഫാക്ക് ആലമിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പത്ത് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. പ്രതിയെ 10 ദിവസത്തേയ്ക്ക് കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. വീണ്ടും സമർപ്പിച്ച പുതിയ കസ്റ്റഡി അപേക്ഷ പോക്സോ കോടതി പരിഗണിക്കുകയായിരുന്നു. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ പറഞ്ഞു

ആഗസ്റ്റ് പത്തിന് രാവിലെ 11 മണിയ്ക്ക് കോടതിയില്‍ ഹാജരാക്കണമെന്ന് എറണാകുളം പ്രത്യേക പോക്‌സോ കോടതി നിര്‍ദേശിച്ചു.ഇയാള്‍ നേരത്തെയും പോക്‌സോ കേസില്‍ പ്രതിയാണെന്നാണ് വിവരം. ഡല്‍ഹി ഗാസിപൂര്‍ പൊലീസ് സ്റ്റേഷനിലാണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു മാസം ജയിലില്‍ കിടന്ന അസ്ഫാക്ക് ജാമ്യത്തില്‍ ഇറങ്ങിയ ശേഷം നാടുവിടുകയായിരുന്നു.2018ൽ ഡൽഹി ഗാസീപൂരിൽ പത്ത് വയസുള്ള പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിന് പോക്സോ ആക്ട് അടക്കം വിവിധ വകുപ്പുകൾ പ്രകാരം അസഫാക് ആലം പിടിയിലായിട്ടുണ്ട്.

You might also like

-