ലക്നൌവില്‍ പൊലീസുകാരന്റെ മൂനാം മുറ ടെമ്പോ ഡ്രൈവറെ നടുറോഡിലിട്ട് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.

ഷൂസിട്ട കാലുകൊണ്ട് കോണ്‍സ്റ്റബിള്‍ ഡ്രൈവറുടെ കാലിലും നെഞ്ചിലും റോഡരുകിലെ മതില്കെട്ടിനോട് ചേർത്തുവച്ച്ച വിട്ടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.

0

ലക്നൌ : നഗരത്തിൽ പൊലീസുകാരന്‍ ടെമ്പോ ഡ്രൈവറെ നടുറോഡിലിട്ട് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വാഹനാപകടത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് പൊലീസ് ഇയാളെ മര്‍ദ്ദിച്ചത്. പൊലീസ് കോണ്‍സ്റ്റബിള്‍ ആനന്ദ് പ്രസാദ് സിംങാണ് ക്രൂരമര്‍ദ്ദനം നടത്തിയതെന്ന് വീഡിയോയില്‍ നിന്നും തിരിച്ചറിഞ്ഞു.നാട്ടുകാര്‍ നോക്കി നില്‍ക്കെ പൊലീസുകാരന്‍ ഡ്രൈവറെ മുടിയില്‍ പിടിച്ച് വലിച്ചിഴച്ച ശേഷം നിലത്തേക്ക് തള്ളിയിടുകയായിരുന്നു. ഷൂസിട്ട കാലുകൊണ്ട് കോണ്‍സ്റ്റബിള്‍ ഡ്രൈവറുടെ കാലിലും നെഞ്ചിലും റോഡരുകിലെ മതില്കെട്ടിനോട് ചേർത്തുവച്ച്ച വിട്ടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. മര്‍ദിക്കുന്ന സമയത്തെല്ലാം ഇയാള്‍ ഡ്രൈവര്‍ക്കു നേരെ ആക്രോശിക്കുന്നുമുണ്ട്. ഡ്രൈവറുടെ നെഞ്ചില്‍ കാലുകൊണ്ട് ചവിട്ടിപ്പിടിച്ചുകൊണ്ടായിരുന്നു പൊലീസിന്റെ ചോദ്യംചെയ്യല്‍.

ഈ സമയം ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സീനിയര്‍ പൊലീസ് ഓഫീസര്‍മാര്‍ സംഭവത്തില്‍ ഇടപെടാതെ നോക്കിനില്‍ക്കുകയാണ് ചെയ്തത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലാവുകയും ചെയ്തു. ആനന്ദ് പ്രസാദ് സിംങിനെ സര്‍വീസില്‍ പുറത്താക്കണമെന്ന ആവശ്യവും ഉയര്‍ന്നതോടെ യുപി പൊലീസ് ഇയാളെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. സംഭവം നോക്കി നിന്ന സീനിയര്‍ ഓഫീസര്‍മാര്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. പോലീസ് കമ്മീഷണർ അറിയിച്ചു

You might also like

-